പണ്ഡിതര്‍ സമൂഹത്തിന്റെ സംരക്ഷകര്‍: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: കാലത്തിന്റെ കുത്തൊഴുക്കില്‍ സമൂഹത്തില്‍ പിടിപെടുന്ന മുഴുവന്‍ ജീര്‍ണതകളും പ്രതിസന്ധികളും പരിഹരിക്കാനും സമൂഹത്തിന് നേര്‍വഴി കാണിക്കാനും പണ്ഡിതര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
പ്രവാചകന്മാരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് സമൂഹത്തിന്റെ തകര്‍ച്ചക്കും നാശത്തിനും മാത്രമെ കാരണമാവുകയുള്ളൂ വെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ജലീല്‍ ഹസനി, അസ്‌ലം പടപ്പേങ്ങാട്, ശഹീര്‍ പാപ്പിനിശ്ശേരി, നസീര്‍ മൂര്യാട്, സ്വാലിഹ് പെരിങ്ങത്തൂര്‍, ഇഖ്ബാല്‍ മുട്ടില്‍, ഗഫൂര്‍ ബാഖവി അഞ്ചരക്കണ്ടി, ഷൗക്കത്തലി ഉമ്മഞ്ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, മുഹമ്മദ് എം.കെ.പി, ഷബീര്‍ ബദ്‌രി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."