കല്യാണവിരുന്നില്‍ ആക്രമണം; വരന്‍ സി.പി.എം വിട്ടതിനെ തുടര്‍ന്നാണെന്ന് ആരോപണം
ഗുരുവായൂര്‍: കഴിഞ്ഞ ദിവസം രാത്രി കാവീട് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ കല്യാണ വിരുന്നിനിടെ ആക്രമണമുണ്ടായത് വരന്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണെന്ന് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. സി.പി.എം ആക്രമണത്തില്‍ സ്ത്രീകളടക്കം 8 പേര്‍ക്ക് പരുക്കേറ്റു.
കാവീട് ചോപ്ര യശോദ (62), വട്ടംപറമ്പില്‍ ലളിത (65), താഴത്തുവളപ്പില്‍ ഉഷ (49), തളിയില്‍ നിഷ (45), കാപ്പിശ്ശേരി ഷിബിന്‍ (23), താഴത്തുവളപ്പില്‍ അജിത് (26), തളിയില്‍ വിബിന്‍കൃഷ്ണ (20), താഴത്തുവളപ്പില്‍ അഭി (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവീട് മത്രംകോട്ട് ശശിയുടെ മകന്‍ സുബിയുടെ കല്യാണത്തലേന്നാണ് ആക്രമണമുണ്ടായത്. ഇരുമ്പുദണ്ഡുകളും മറ്റു ആയുധങ്ങളുമായി സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രദേശത്തെ കൊളാടിപ്പറമ്പില്‍ നിന്നും നിരവധി പേര്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
സുബിയും അത്തരത്തില്‍ സി.പി.എം വിട്ടയാളാണ്. അതുകൊണ്ടുതന്നെ വളരെ ആസൂത്രിതമായാണ് ആക്രമണമുണ്ടായതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആക്രമണം പൊലിസിലറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് പള്ളിമേടയില്‍ കയറി പള്ളി ഭാരവാഹികളെ മര്‍ദ്ദിച്ചിരുന്നു.
ഇരു സംഭവങ്ങളിലും പ്രദേശത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ ഉടനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര്‍ ചന്ദ്രന്‍ അധ്യക്ഷനായി. രാജന്‍ തറയില്‍, പ്രദീപ് പണിക്കശ്ശേരി, ബാബു തൊഴിയൂര്‍, കെ.സി.വേണുഗോപാല്‍, ബാലന്‍ തിരുവെങ്കിടം, ദീപക് തിരുവെങ്കിടം, കെ.ടി ബാലന്‍, സതീശന്‍.പി, മനീഷ് കുളങ്ങര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."