ചമ്പാരനിലെ നീലം സമരത്തിന് ദൃശ്യഭാഷ്യമൊരുങ്ങുന്നു
പാലക്കാട്:ചമ്പാരന്‍,ചരിത്ര സമരത്തിന്റെ ശദാബ്ദി ആഘോഷങ്ങളില്ലാതെ കടന്നു പോവുകയാണ് .2018 ഏപ്രില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാവും.കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ വിസ്മരിച്ച ചമ്പാരനിലെ നീലം സമരത്തിന് ദൃശ്യഭാഷ്യമൊരുങ്ങുന്നു.
ഗാന്ധി 150 ജന്മവാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് കെ.പി.സി.സി.യുടെ കലാ സാംസ്‌കാരിക വിഭാഗം സംസ്‌കാര സാഹിതി പാലക്കാട് ജില്ലാ കമ്മറ്റിയാണ് ചമ്പാരന്‍ നാടകരൂപത്തില്‍ അരങ്ങിലെത്തിക്കുന്നത്.
ചമ്പാരന്‍,ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയ നാമം. സത്യാഗ്രഹമെന്ന സമരായുധത്തിന്റെ പ്രാരംഭം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്നും ഗാന്ധിജിയിലെ പ്രയാണം. ചരിത്രത്തില്‍ ചമ്പാരന്‍ അടയാളപ്പെടുത്തുന്നത് ഭിന്നതലങ്ങളിലാണ്.
കാര്‍ഷിക രാജ്യമായ ഇന്ത്യ ചമ്പാരന്‍ കര്‍ഷകസമരത്തെ വിസ്മരിക്കുമ്പോഴാണ് ലോങ്ങ് മാര്‍ച്ചിലൂടെയും വയല്‍ കിളികളിലൂടെയും കര്‍ഷക അവകാശസമരങ്ങള്‍ വീണ്ടുമൊരിക്കല്‍ ചര്‍ച്ചയായതും ചരിത്രത്തിലിടം പിടിച്ചതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുപ്പത്തിമൂന്നാമത് സമ്മേളനം (1916 ഡിസംബര്‍ 2630) ലഖ്‌നൗവില്‍ നടക്കുമ്പോഴാണ് ചമ്പാരന്‍കാരനായ രാജ്കുമാര്‍ ശുക്ല എന്ന ഗ്രാമീണന്‍ ഗാന്ധിജിയെ കാണുന്നതും നീലം കൃഷിക്കാരുടെ ദുരവസ്ഥ വിവരിക്കുന്നതും.ചമ്പാരനിലെ കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളിലെ ഇരുപതില്‍ മൂന്നുഭാഗത്ത് നിര്‍ബന്ധമായും നീലംകൃഷിചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
ഈ സമ്പ്രദായമാണ് 'തീന്‍ കഠിയ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് 'കഠിയ' ഭൂമിയുടെ അളവിന്റെ പേരാണ്. ഇരുപത് കഠിയ ചേര്‍ന്നാല്‍ ഒരു ഏക്കറാകും. അന്ന് യൂറോപ്പിന് നീലം ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് നിര്‍ബന്ധിത നീലംകൃഷി ഏര്‍പ്പെടുത്തിയത്. കൃഷിയുടെ നിയമങ്ങളും ചട്ടങ്ങളും തോട്ടമുടമകളായ ബ്രിട്ടീഷുകാര്‍തന്നെയാണ് ഉണ്ടാക്കിയത്. 1917 ഏപ്രില്‍ എട്ടിന് നടന്ന കല്‍ക്കത്ത എ.ഐ.സി.സി. സമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങുംവഴി രാജ് കുമാര്‍ ശുക്ലയുടെ ആവശ്യാര്‍ത്ഥം ഗാന്ധി ചമ്പാരനിലെത്തിയത്.
യൂറോപ്യന്മാരായ തോട്ടമുടമകളുടെ മൃഗീയമായ അടക്കിവാഴ്ചയ്ക്ക് അടിപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അത്മവിശ്വാസവും സമരാവേശവും പകര്‍ന്നു നല്കി.ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പതറിയ ബ്രിട്ടീഷുകാര്‍ ഗാന്ധിയെ ഉള്‍പ്പെടുത്തി കൊണ്ട് ചമ്പാരന്‍ കാര്‍ഷികാന്വേഷണ സമിതി രൂപീകരിച്ചതോടെ സമരം ചരിത്ര വിജയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."