HOME
DETAILS
MAL
യു.എസ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍: അഭിഭാഷകന് ജയില്‍ ശിക്ഷ
backup
April 04 2018 | 19:04 PM
വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പിലെ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകന് ജയില്‍ ശിക്ഷ. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സഹായി അലക്സ് വാന്‍ഡര്‍ സ്വാനെയാണ് സ്പെഷല്‍ അന്വേഷണ കമ്മിറ്റിക്ക് മുന്പില് കളവ് പറഞ്ഞതിന് 30 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. കൂടാതെ 20,000 യു.എസ് ഡോളര്‍ പിഴയും ഇദ്ദേഹം നല്‍കണമെന്ന് ഫെഡറല്‍ കോടതി ജഡ്ജി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള ആദ്യ ശിക്ഷാ പ്രഖ്യാപനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."