HOME
DETAILS

തടവുകാര്‍ക്ക് ശിക്ഷയിളവ്: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

  
backup
April 04 2018 | 19:04 PM

%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b3%e0%b4%b5

 

കൊച്ചി : തടവുകാര്‍ക്ക് ശിക്ഷായിളവു നല്‍കാനുള്ള അധികാരത്തില്‍ ഹൈക്കോടതി ഇടപെട്ടെന്ന് വിലയിരുത്തി 739 പേരുടെ പട്ടിക ഗവര്‍ണര്‍ മടക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികളടക്കമുള്ളവരെ ഇളവു നല്‍കി പുറത്തുവിടാന്‍ നീക്കമുണ്ടെന്നാരോപിച്ചുള്ള ഹരജിയിലാണ് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നല്‍കിയത്.
തടവുകാരുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ച് ലിസ്റ്റ് തയാറാക്കി ഗവര്‍ണര്‍ക്ക് നല്‍കാനും ഈ ലിസ്റ്റില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും 2017 ജൂലൈ 17ന് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ ഇളവു നല്‍കി വിട്ടയക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 739 പേരുടെ പട്ടിക തയാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
എന്നാല്‍ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതില്‍ ഗവര്‍ണര്‍ ഭരണഘടനാപരമായ അധികാരം വിനിയോഗിച്ചു കഴിഞ്ഞാല്‍ കോടതി ഇടപെടുന്നതിനും പുന:പരിശോധിക്കുന്നതിനും പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ലിസ്റ്റ് മടക്കി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടുന്ന ഇടക്കാല ഉത്തരവ് പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കാനും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ശിക്ഷായിളവു നല്‍കാനാവാത്ത സാഹചര്യമുണ്ടെന്നും ഫുള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്യണമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago