HOME
DETAILS
MAL
മുത്വലാഖ് ബില്ലിനെതിരേ ഡല്‍ഹിയില്‍ സ്ത്രീകളുടെ പ്രതിഷേധ സംഗമം
backup
April 04 2018 | 20:04 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള മുത്വലാഖ് ബില്ല് ഇപ്പോഴത്തെ രൂപത്തില്‍ നിയമമാക്കുന്നതിനെതിരേ ഡല്‍ഹിയില്‍ സ്ത്രീകളുടെ പ്രതിഷേധ സംഗമം. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന പ്രതിഷേധസംഗമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പരിപാടിക്കെത്തിയത്. വിഷയത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വനിതാ വിഭാഗം രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധപരിപാടികള്‍ക്ക് സമാപനംകുറിച്ചാണ് ഇന്നലത്തെ പരിപാടി.
ബില്ല് സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും സര്‍ക്കാര്‍ അത് പിന്‍വലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വ്യക്തിനിയമ ബോര്‍ഡിന്റെ വനിതാ വിഭാഗം കണ്‍വീനര്‍ ഡോ.അസ്മ സഹ്റ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."