നടന് ജയസൂര്യയുടെ കായല്‍ കൈയേറ്റം കോര്പറേഷന് ഒഴിപ്പിച്ചു
കൊച്ചി: സിനിമാതാരം ജയസൂര്യയുടെ കൊച്ചി ചെലവന്നൂരിലുള്ള ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. കൊച്ചി കോര്‍പറേഷനാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്.
കായല്‍ കൈയേറ്റത്തില്‍ നടന് ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.
ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പറേഷന് നോട്ടിസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.
കായല്‍ കൈയേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മിച്ച കേസില്‍ താരത്തെ മൂന്നാംപ്രതിയായാണ് കുറ്റപത്രം നല്‍കിയിരുന്നു. ഒന്നാംപ്രതി കൊച്ചി കോര്പറേഷന് സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് സാറ്റലൈറ്റ് സര്‍വേ അടക്കം വിശദപരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്.
താരം സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
കെട്ടിടം നിര്‍മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്പെക്ടറെ കുറ്റക്കാരനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."