കുട്ടികളോടുള്ള ലൈംഗിക അതിക്രമം: ബോധവല്കരണ സൈക്കിള്‍ യാത്രയുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജമ്മുകശ്മീര്‍ മുതല്‍ കന്യാകുമാരിവരെ സൈക്കിള്‍ യാത്ര നടത്തുമെന്ന് ഡല്‍ഹി ജാമിയമിലിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ അല്‍ അമീന് കബീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അല്‍ അമീനൊപ്പം ശിഖ്റഫ് സൈബിയെന്ന മറ്റൊരു വിദ്യാര്‍ഥിനിയും പങ്കുചേരും. ജമ്മുകശ്മീര്‍ മുതലുള്ള 13 സംസ്ഥാനങ്ങളിലൂടെ 4500 കിലോമീറ്റര്‍ സഞ്ചരിച്ച് 52 ദിവസം കൊണ്ടാണ് കന്യാകുമാരിയിലെത്തുക.
ജൂണ്‍ നാലിന് തുടങ്ങുന്ന യാത്ര ജൂലൈ 22ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ 12 ദിവസം കേരളത്തിലെ 36 സ്കൂളുകള്‍ സന്ദര്‍ശിക്കും.
കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച വിഷയത്തില്‍ 8000ത്തോളം വിദ്യാര്‍ഥികളുമായും 5000ത്തോളം അധ്യാപകരുമായും സംവദിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ അമീന് കബീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."