വന്‍തോതില്‍ കഞ്ചാവ് വേട്ട: രണ്ടുപേര്‍ പിടിയില്‍
ചവറ/കരുനാഗപ്പള്ളി: ചവറയില്‍ എക്‌സൈ് സംഘം നടത്തിയ കഞ്ചാവ് വേട്ടയില്‍ രണ്ടുപേര്‍ പിടിയില്‍.
തെക്കന്‍ കേരളത്തിലും മധ്യതിരുവിതാംകൂറിലും കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാന കണ്ണി ഇടുക്കി മൂന്നാര്‍ വട്ടവട സ്വദേശി അളകേശന്‍ (42), സഹായി തേവലക്കര കോയിവിള സ്വദേശി ക്രിസ്റ്റി ജോണ്‍ (19) എന്നിവരെയാണ് കരുനാഗപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
രണ്ടരകിലോ കഞ്ചാവുമായി അളകേശനെയും 50 പൊതിയോളം കഞ്ചാവുമായി ക്രിസ്റ്റി ജോണിനെയും വ്യത്യസ്ഥ റെയ്ഡിനിടെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ചിലെ ഷാഡോ ടീമംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപ്, സി.ഇ.ഒ മാരായ വിജു, ശ്യാംകുമാര്‍, സജീവ് കുമാര്‍,രജ്ഞിത് എന്നിവര്‍ തേവലക്കര, തെക്കുംഭാഗം, പന്മന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നു നടന്ന റെയ്ഡില്‍ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കി വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പന നടത്തുന്നതാണ് ക്രിസ്റ്റി ജോണിന്റെ രീതി.
നേരത്തെ ക്രിസ്റ്റി കഞ്ചാവ് കൊടുക്കുന്ന സ്‌കൂള്‍ കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ച് ബോങ്ങു വലിക്കുന്ന വീഡിയോ എക്‌സൈസ് ശേഖരിച്ചശേഷം ഇതേ കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിസ്റ്റിയെ രഹസ്യത്തില്‍ നിരീക്ഷിച്ച് 50 പൊതി കഞ്ചാവുമായ് ഏക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്റ്റിയെ വിശദമായ് ചോദ്യം ചെയ്തതപ്പോഴാണ് തെക്കന്‍ കേരളത്തിലും മധ്യതിരുവിതാംകൂറിലും കഞ്ചാവ് എത്തിക്കുന്ന മൂന്നാര്‍ വട്ടവട സ്വദേശി അളകശേനെപ്പറ്റി വിവരം കിട്ടിയത്.
അളകേശന്‍ കൊടൈക്കനാലില്‍ ടൂറിസത്തിന്റെ മറവില്‍ എത്തുന്ന കഞ്ചാവ് മാഫിയയുടെ പ്രധാന വിതരണക്കാരന്‍ കൂടിയാണ്.
തുടര്‍ന്ന് ക്രിസ്റ്റി വഴി അളകേശനെ ബന്ധപ്പെട്ടപ്പോള്‍ അളകേശന്‍ മറ്റാര്‍ക്കോ കഞ്ചാവ് നല്‍കുന്നതിന് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടെന്ന് അറിഞ്ഞു. റെയില്‍വേസ്റ്റേഷന്‍ ഭാഗത്ത് നിന്ന് അളകേശനെ രണ്ടര കിലോ കഞ്ചാവുമായ് രാവിലെ രണ്ടു മണിക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്തടുത്ത ദിവസങ്ങളില്‍ തന്നെ പ്രതിയായ അളകേശന്‍ 12 അര കിലോയോളം കഞ്ചാവ് കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."