HOME
DETAILS
MAL
ആശങ്കയകറ്റുമെന്ന് മുഖ്യമന്ത്രി
backup
April 05 2018 | 02:04 AM
തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ശേഷം പി.കെ കുഞ്ഞാലിക്കുട്ടി എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്്.
ജനങ്ങളുടെ ആശങ്കയയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നുമാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."