HOME
DETAILS
MAL
ജാഥയുടെ പേരില്‍ കൊലവിളി: പാച്ചേനി
backup
April 05 2018 | 04:04 AM
കണ്ണൂര്‍: സി.പി.എം നേതൃത്വത്തില്‍ നടത്തുന്ന മേഖലാജാഥയുടെ പേരില്‍ കൊലവിളിയാണു നടക്കുന്നതെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. എടയന്നൂരില്‍ നിന്നാരംഭിക്കുന്ന ജാഥ കൊലയാളി സംഘത്തിന്റെ അരിശം തീരാതെയുള്ള തെറി പ്രകടനമാണ് നടന്നത്. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ സ്ഥലത്തും അദ്ദേഹത്തിന്റെ വീടിനു സമീപത്തും സി.പി.എം നേതൃത്വത്തില്‍ ആക്രോശിച്ച് കൊണ്ട് ആഭാസ വാക്കുകളും വീരവാദങ്ങളൂം ചേര്‍ത്ത് കൊലവിളി പ്രകടനമാണ് നടന്നത്. ഷുഹൈബ് വെട്ടേറ്റുവീണ തെരൂരിലെ തട്ടുകടയ്ക്കു മുന്നിലും കൊടിതോരണങ്ങളും മറ്റും സി.പി.എം കെട്ടിയിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെടുന്നതിനു മുന്‍പ് ഇവിടെകൊല വിളിച്ചുകൊണ്ടുള്ള പ്രകടനം നടന്നിരുന്നതും ജനങ്ങള്‍ മറന്നിട്ടില്ലെന്നും പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."