വില്ലേജ് ഓഫിസര്‍ക്കും അറ്റന്‍ഡര്‍ക്കും സസ്പെന്ഷന്
പാലക്കാട്:റവന്യൂ റിക്കവറി നടപടികളുമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ചു നല്കാന് ശ്രമിച്ച പട്ടഞ്ചേരി വില്ലേജ് ഓഫിസര്‍ എ. കണ്ണനെ ജില്ലാ കലക്ടര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയും ഭൂ നികുതി സ്വീകരിക്കുകയും ചെയ്തതായി അന്വഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പട്ടയത്തിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് ഏജന്റില്‍ നിന്നും കൈക്കൂലി വാങ്ങിയ ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂനല്‍ റെക്കോര്‍ഡ് അറ്റന്‍ഡര്‍ കെ.എം. വേണുക്കുട്ടന്‍ നായരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഏജന്റുമാര്‍ മുഖേന അപേക്ഷിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുളളു.
എന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിച്ച് സേവനം നിഷേധിച്ചതായി ഒറ്റപ്പാലം സബ് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."