
കടുത്തുരുത്തി നിയോജകമണ്ഡലം കുടിവെള്ള പദ്ധതി ചര്‍ച്ച 10ന്
കടുത്തുരുത്തി: കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവിധ പരാതികള്‍ പരിഹരിക്കുന്നതിനും കുടിവെള്ള വിതരണം പരമാവധി വേഗത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും രണ്ടാമത് അവലോകന യോഗം 10ന് ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. വരള്‍ച്ചക്കെടുതികളെ അതിജീവിക്കുന്നതിന് കടുത്തുരുത്തിയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തുന്നതാണ്.
വിവിധ പഞ്ചായത്തുകളില്‍ പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കേരളാ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം, കെ.എസ്.റ്റി.പി. ഡിവിഷന്‍, വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷനും, ഡിസ്ട്രിബ്യൂഷനും ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, വിവിധ വകുപ്പ് അധികൃതര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.
കടുത്തുരുത്തി നിയോജകമണ്ഡലത്തില 11 പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്
Kerala
• 11 days ago
അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്
Kerala
• 11 days ago
കറന്റ് അഫയേഴ്സ്-19-02-2024
PSC/UPSC
• 11 days ago
കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയിൽ; വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും പിടിച്ചെടുത്തു
Kerala
• 11 days ago
ഗവർണർ ഇടഞ്ഞു സർക്കാർ വഴങ്ങി; യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ
Kerala
• 11 days ago
അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി
latest
• 11 days ago
റോയൽ വ്യൂ മുന്നാർ ഡബിൾ ഡെക്കർ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
Kerala
• 11 days ago
"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം
Kerala
• 11 days ago
ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി
National
• 11 days ago
ഇൻസ്റ്റഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി
National
• 11 days ago
സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ഗവർണർ
Kerala
• 11 days ago
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി
Kerala
• 11 days ago
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Kerala
• 11 days ago
മെസിക്കും റൊണാൾഡോക്കും ഒപ്പം നിൽക്കുന്ന താരം അവൻ മാത്രമാണ്: കാസിമിറോ
Football
• 11 days ago
സഊദിയില്‍ എയ്ഡ്സ് വ്യാപനമെന്ന് പ്രചാരണം; വ്യാജ വാര്‍ത്തയുടെ മുനയൊടിച്ച് ആരോഗ്യ മന്ത്രാലയം
Saudi-arabia
• 12 days ago
ഔദ്യോഗികമായി അംഗീകരിച്ചു, ബുര്‍ജ് അസീസി ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍
uae
• 12 days ago
കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്; ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്; നിലപാടിലുറച്ച് ശശി തരൂര്‍
Kerala
• 12 days ago
ലോകത്തിൽ ഒന്നാമൻ; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ വമ്പൻ നേട്ടത്തിൽ ഗിൽ
Cricket
• 12 days ago
റമദാന് ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി
latest
• 11 days ago
മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി
Kerala
• 12 days ago
ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; കവർച്ചക്കാർക്കൊപ്പം വീട്ടുജോലിക്കാരി രക്ഷപ്പെട്ടു
Kerala
• 12 days ago