HOME
DETAILS

ലോകത്തിൽ ഒന്നാമൻ; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ വമ്പൻ നേട്ടത്തിൽ ഗിൽ 

  
February 19, 2025 | 11:00 AM

Shubman Gill tops ICC ODI batsmen rankings

ദുബായ്: ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി  ഇന്ത്യൻ സൂപ്പർതാരം ശുഭ്മൻ ഗിൽ. 796 റേറ്റിംഗ് പോയിന്റുമായാണ് ഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ൭൭൩ പോയിന്റുകൾ ഉണ്ടായിരുന്ന പാകിസ്താൻ താരം ബാബർ അസമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടാണ് ഗില്ലിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള മുന്നേറ്റം.

അടുത്തിടെ സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന  ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഈ നേട്ടം ഗില്ലിനെ തേടിയെത്തിയത്. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയുമാണ്  ഗിൽ അടിച്ചെടുത്തത്. 86.33 ശരാശരിയിൽ 259 റൺസായിരുന്നു ഗിൽ നേടിയത്. ഗില്ലിനു പുറമെ നാല് ഇന്ത്യൻ താരങ്ങളും ആദ്യ പത്തിൽ ഉണ്ട്. രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും വിരാട് കോഹ്‌ലി ആറാം സ്ഥാനത്തുമാണ് ഉള്ളത്. ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്. 

അതേസമയം ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഗിൽ. താരത്തിന്റെ ഈ മിന്നും പ്രകടനം ചാമ്പ്യൻസ് ട്രോഫിയിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  9 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  9 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  10 days ago