HOME
DETAILS

കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്; ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്; നിലപാടിലുറച്ച് ശശി തരൂര്‍

  
February 19, 2025 | 11:05 AM

Article written based on data Shashi Tharoor

ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. താന്‍ കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നതെന്നും കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകള്‍ കിട്ടിയാല്‍ തന്റെ നിലപാടുകള്‍ തിരുത്താന്‍ തയാറാണെന്നും തരൂര്‍ പറഞ്ഞു. 

രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. യാതൊരു പ്രശ്നവും ഇപ്പോഴില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസില്‍ നിന്ന് വേറെ വിവരങ്ങള്‍ ലഭിച്ചാല്‍ അതും പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ശശി തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് വലുതാക്കിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തരൂരിനെ നേരിട്ട് വിളിച്ചെന്നും അദ്ദേഹത്തിന് നല്ല ഉപദേശം നല്‍കിയെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിയില്‍ കലാപമില്ലെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  7 days ago
No Image

ക്രിസ്മസ് ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബഹ്‌റൈനിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

‌പണ്ഡിതർ  പഠിപ്പിക്കുന്നത് തലയുയർത്തി നടക്കാൻ: കർണാടക സ്പീക്കർ

samastha-centenary
  •  7 days ago
No Image

'പുത്തൻ പ്രസ്ഥാനങ്ങളോട് വിയോജിപ്പ് ആശയത്തിൽ മാത്രം'; ജിഫ്‌രി തങ്ങൾ

latest
  •  7 days ago
No Image

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Kerala
  •  7 days ago
No Image

തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Kerala
  •  7 days ago
No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  7 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  7 days ago