ജീവന് തന്നെ ഭീഷണിയായി മാറിയ പാറമടയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി
ഈരാറ്റുപേട്ട: ജീവന് തന്നെ ഭീഷണിയായി മാറിയ പാറമടയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കുന്ന പരാതികളില്‍ നടപടിയില്ലാതെ വന്നതോടെ ചാത്തന്‍കുളം നിവാസികള്‍ അടുത്ത നടപടിയിലേയ്ക്ക്.
ക്രഷര്‍ സ്ഥാപനത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും പരാതി നല്‍കിയിട്ടും അവഗണിക്കുന്ന ഉദ്യോഗസ്ഥരെകുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍ിസില്‍ വിജിലന്‍സിന് പരാതി നല്‍കി.തിടനാട് പഞ്ചായത്തിന്റയും, മീനച്ചില്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍ ചാത്തന്‍ കുളത്തു പാറമടക്കെതിരെ നാളുകളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ് തിടനാട് പഞ്ചായത്തിലെ 12ാം വാര്‍ഡിലും,മീനച്ചില്‍ പഞ്ചായത്തിലെ 5ാം വാര്‍ഡിലുമായാണ് പാറമടയുടെ പ്രവര്‍ത്തനം.
പാറമടയില്‍ നിന്നുള്ള പൊടിപടലം കാരണം ജനങ്ങള്‍ പൊറുതി മുട്ടി ഇതിനെതിരെ പരാതിയുമായി നാട്ടുകാര്‍ സമരം തുങ്ങിയിട്ട് നാളുകളായി എന്നാലും അധികൃര്‍ തിരിഞ്ഞു നോക്കിയില്ലന്നു മാത്രമല്ല പാറമടക്കാര്‍ക്ക് ഒത്താസ ചെയ്‌തെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
മീനച്ചില്‍ , താടനാട് വില്ലേജുകളിലും പോലീസിലും പരാതി നല്‍കിയിരുന്നു എന്നാല്‍ ഒരു വിധ നടപടിയും ഇവര്‍ക്കെതിരെ പോലീസോ വില്ലേജ് അധികൃതരോ സ്വീകരിച്ചിട്ടില്ല. 100 അടിയോളം താഴ്ടയില്‍ നിന്നാണ് ഇപ്പോള്‍ കല്ലു പൊട്ടിക്കുന്നത്.
അനുവദിച്ചതിലും പതിടങ്ങ് കയറ്റി പോകുന്നുണ്ട്. പാറമടക്കരികിലൂടെ തോടുണ്ടങ്കിലും ലൈസന്‍സില്‍ തോട് രേഖപ്പടുത്തിയിട്ടില്ല കൊണ്ടൂര്‍ പൂവരണി വില്ലേജ് ഓഫീമാരും ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. സമീപത്ത് നാലു മീറ്റര്‍ മാറിയും പുരയിടം ഉണ്ട് സുരക്ഷിത ക്രമീകരണങ്ള്‍ ഒന്നും പാലിക്കുന്നുമില്ല. പാഞ്ചായത്തിലും പോലീസ് വില്ലേജ് എന്നിവിടങ്ങലില്‍ പരാതിപ്പട്ടിട്ടും നടപടി ഇല്ലാത്തതാണ് നാട്ടുകാര്‍ വിജിലന്‍ിസിനെ സമീപിക്കാന്‍ കാരണം. ഇതിന് ഒത്താശ ചെയ്യുന്ന ഉ്‌ദ്യോഗസ്ഥര്‍ക്കെതിരെയും അന്യേഷമം വേമമെന്ന് പാരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."