സര്‍ക്കാരിന്റെ ലക്ഷ്യം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനം: മുഖ്യമന്ത്രി
കൊച്ചി: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനരഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണു ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടര്‍മാരുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി സംസ്ഥാനത്ത് ഇനി 21 ലക്ഷം ടോയ്‌ലെറ്റുകള്‍ വേണ്ടിവരുമൊണു കണക്കാക്കുന്നത്. ഇത് ഇപ്പോഴത്തെ സ്ഥിതിയില്‍ അത്ര വലിയ സംഖ്യയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. നഗരങ്ങളിലും ടോയ്‌ലെറ്റുകളുടെ അഭാവമുണ്ട്. സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വ പരിശോധന നടത്തണമെന്നും ഈ പരിശോധന രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭീതി സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലാഭരണതലത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും പരാതികളും പരിശോധിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു കാര്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നു രോഗങ്ങള്‍ പടരാതിരിക്കുക എന്ന ലക്ഷ്യത്തോടെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വൃത്തിയാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുക, ഏറ്റവും കൂടുതല്‍ ഗതാഗതമുള്ള റോഡുകളുടെ പരിപാലനം, മൂന്ന് കടത്തിണ്ണകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അന്തിയുറങ്ങുവര്‍ക്ക് ഈമഴക്കാലത്തും തുടര്‍ന്നും അഭയകേന്ദ്രങ്ങള്‍ ഒരുക്കുക എന്നിവയുടെ കാര്യത്തില്‍ അടിയന്തിര നടപടികളുണ്ടാകണം.
കാലവര്‍ഷം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. ഇക്കാര്യത്തില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
പഞ്ചവത്‌സര പദ്ധതികളുടെ നിര്‍വഹണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജില്ലാ ആസൂത്രണ സമിതികള്‍ ഉടന്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആസൂത്രണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ആസൂത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എന്നിവ മൂന്നസത്തില്‍ വിളിച്ചു കൂട്ടണം. ജില്ലാ കലക്ടര്‍മാര്‍ അതില്‍ നിര്‍ബന്ധമായും പങ്കെടുക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് കൃഷി നാശമുണ്ടായാല്‍ അതിന്റെ കണക്ക് 24 മണിക്കൂറിനകം തയാറാക്കണമെന്നു മാത്രമല്ല 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുകയും വേണം. ഗുണഭോക്താക്കള്‍ക്കു വേണ്ടവിധത്തില്‍ സഹായം ലഭ്യമാകുുണ്ടോയെന്നും അതു വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നതിന് കുടുംബശ്രീയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."