HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി
backup
April 05 2018 | 19:04 PM
ചിരട്ടപ്പാല്‍ ഇറക്കുമതി: ഹൈക്കോടതി
കൊച്ചി: രാജ്യത്ത് ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് അനുമതി നല്‍കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. പാലയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷനാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
വിദേശ രാജ്യങ്ങളില്‍നിന്നു ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം റബര്‍ വിപണിയെ തളര്ത്തുമെന്നു ഹരജിയില്‍ പറയുന്നു. വിശദമായ പഠനം കൂടാതെയുള്ള ഇത്തരം നീക്കം കര്‍ഷകരെ ദോഷകരമായി ബാധിക്കും.
റബര്‍ കാര്‍ഷിക ഉല്പന്നമായി കണക്കാക്കുന്നതിനുള്ള നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയിലെ പ്രാഥമിക വാദം അംഗീകരിച്ചാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."