HOME
DETAILS

വെള്ളിത്തിളക്കവുമായി സുവര്‍ണത്തുടക്കമിട്ട് ഇന്ത്യ

  
backup
April 05 2018 | 20:04 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%81







ഗോള്‍ഡ് കോസ്റ്റ്: നിരാശകളുടേയും നാണക്കേടിന്റേയും അധ്യായങ്ങള്‍ കീറിക്കളഞ്ഞ് മണിപ്പൂരുകാരിയായ മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനം ആദ്യ ദിവസം തന്നെ ഉയര്‍ത്തിപ്പിടിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്ന ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ച് മടങ്ങുമ്പോള്‍ 23കാരിയായ ആ പെണ്‍കുട്ടിയുടെ മനസ് അഭിമാനത്താല്‍ നിറഞ്ഞു തുളുമ്പിയിരിക്കാം. 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ഭാരോദ്വഹനത്തില്‍ സ്വര്‍ണം സമ്മാനിച്ചാണ് മീരാബായ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യന്‍ പോരാട്ടത്തിന്റെ തുടക്കം. രാവിലെ നടന്ന പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജയാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ വെള്ളിത്തിളക്കമായ് സമ്മാനിച്ചത്. പിന്നാലെ നടന്ന വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മീരയുടെ സുവര്‍ണ നേട്ടം. അതും കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് തിരുത്തി ഉജ്ജ്വലമായി തന്നെ മീര നിറഞ്ഞു നിന്നു.



സുവര്‍ണ ശോഭയില്‍ മീര


സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോയും ഉയര്‍ത്തി 196 കിലോ തികച്ചാണ് മീര സ്വര്‍ണം സ്വന്തമാക്കിയത്. 2010ല്‍ ഡല്‍ഹിയില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ നൈജീരിയയുടെ അഗസ്റ്റിന നവോകോലോ സ്ഥാപിച്ച 175 കിലോയുടെ റെക്കോര്‍ഡാണ് 196 കിലോ ഉയര്‍ത്തി മീര തിരുത്തിയത്. സ്‌നാച്ചില്‍ ഉയര്‍ത്തിയ 86കിലോ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണ്. മൊത്തം ആറോളം റെക്കോര്‍ഡുകള്‍ ആറ് തവണ ഭാരമുയര്‍ത്തി ഇന്നലെ മീര തിരുത്തി. മൗറീഷ്യസിന്റെ മരിയ റനൈവോസോവ വെള്ളിയും ശ്രീലങ്കയുടെ ദിനുഷ ഗോമസ് വെങ്കലവും നേടി. നാല് വര്‍ഷം മുന്‍പ് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ വെള്ളി നേടിയ താരം ഇപ്പോള്‍ അത് സ്വര്‍ണമാക്കി തിരുത്തി കരിയറിലെ മികച്ച നിമിഷം അടയാളപ്പെടുത്തുകയായിരുന്നു ആസ്‌ത്രേലിയയിലെ സുവര്‍ണ തീരത്ത്.
രണ്ട് വര്‍ഷം മുന്‍പ് റിയോ ഡി ജനീറോയില്‍ അരങ്ങേറിയ ഒളിംപിക് പോരാട്ടത്തില്‍ 48 കിലോയില്‍ മത്സരിച്ച് സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഒട്ടും ഭാരം ഉയര്‍ത്താന്‍ സാധിക്കാതെ നാണംകെട്ട് പോയതിന്റെ ക്ഷീണം തീര്‍ക്കല്‍ സാധിച്ചാണ് മീര മടങ്ങിയത്.



വെള്ളി പ്രഭയില്‍ ഗുരുരാജ


പുരുഷ വിഭാഗം ഭാരോദ്വഹനം 56 കിലോ വിഭാഗത്തില്‍ സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോയും ഉയര്‍ത്തി മൊത്തം 249 കിലോ തികച്ചാണ് ഗുരുരാജയുടെ വെള്ളി നേട്ടം. ഈയിനത്തില്‍ മലേഷ്യയുടെ മുഹമ്മദ് ഇസര്‍ അഹമദ് 261 കിലോ ഉയര്‍ത്തി സ്വര്‍ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ 248 കിലോ ഉയര്‍ത്തി വെങ്കലവും നേടി.



വിജയത്തുടക്കമിട്ട് മനോജ്


ബോക്‌സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് വിജയത്തുടക്കം. പുരുഷന്‍മാരുടെ 69 കിലോയില്‍ മത്സരിച്ച മനോജ് 5-0ത്തിന് നൈജീരിയയുടെ ഒസിറ്റ ഉമയെ പരാജയപ്പെടുത്തി.



ബാഡ്മിന്റണിലും ഇന്ത്യ

ആദ്യ ദിനത്തില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ പോരാട്ടത്തിലും ഇന്ത്യന്‍ മുന്നേറ്റം. മിക്‌സഡ് ടീം പോരാട്ടത്തില്‍ ഇന്ത്യ 5-0ത്തിന് ശ്രീലങ്കയെയും പാകിസ്താനെയും തകര്‍ത്തു. ലോക രണ്ടാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗം സിംഗിള്‍സില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെയാണ് ആദ്യ റൗണ്ടില്‍ വീഴ്ത്തിയത്. സ്‌കോര്‍: 21-16, 21-10. വനിതാ സിംഗിള്‍സില്‍ സൈന നേഹ്‌വാള്‍ ശ്രീലങ്കയുടെ മധുസിക ദില്‍രുക്ഷിയെ കീഴടക്കി. സ്‌കോര്‍: 21-8, 21-4. മിക്‌സഡ് ഡബിള്‍സില്‍ പ്രണാവ് ചോപ്ര- റുത്വിക ഗഡ്ഡെ, പുരുഷ ഡബിള്‍സില്‍ സാത്വിക് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യങ്ങളും വിജയിച്ചതോടെയാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്.  
പാക് താരം മുറദ് അലിയെയാണ് രണ്ടാം പോരില്‍ ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 22-20. വനിതാ സിംഗിള്‍സില്‍ സൈന പാക് താരം മഹൂര്‍ ഷഹ്‌സാദിനെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. സ്‌കോര്‍: 21-7, 21-11. പുരുഷ, വനിതാ ഡബിള്‍സ് ടീമുകളും പാകിസ്താനെ കീഴടക്കി.



ജോഷ്‌ന, ദീപിക
പ്രീ ക്വാര്‍ട്ടറില്‍


സ്‌ക്വാഷ് പോരാട്ടത്തില്‍ ടോപ് സീഡുകളായ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കല്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ വിക്രം മല്‍ഹോത്രയും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
എന്നാല്‍ സൗരവ് ഘോഷാല്‍, ഹരിന്ദര്‍ പാല്‍ സന്ധു എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നു. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡബിള്‍സ് സുവര്‍ണ ജേതാക്കളായ ജോഷ്‌ന, ദീപിക എന്നിവര്‍ സിംഗിള്‍സ് പോരാട്ടങ്ങളാണ് വിജയിച്ചത്. ദീപിക ട്രിനിഡാഡ് ടുബാഗോ താരം ചര്‍ലോട്ട് നഗ്‌സിനേയും ജോഷ്‌ന പപുവ ന്യു ഗ്വിനിയ താരം ലിനറ്റ് വയേയേയും കീഴടക്കിയാണ് അവസാന 16ലേക്ക് കടന്നത്.
 


വനിതാ ടേബിള്‍
ടെന്നീസിലും മികവ്


ടേബിള്‍ ടെന്നീസ് വനിതകളുടെ പോരാട്ടത്തില്‍ ആദ്യ ദിനത്തില്‍ നടന്ന ടീം മത്സരത്തില്‍ ഇന്ത്യ 3-0ത്തിന് ശ്രീലങ്കയെ കീഴടക്കി. സിംഗിള്‍സില്‍ ടോപ് സീഡ് മനിത ബത്ര ശ്രീലങ്കയുടെ എരന്‍ഡി വരുസവിതനയെ 11-3, 11-5, 11-3 എന്ന സ്‌കോറിന് അനായാസം പരാജയപ്പെടുത്തി. മറ്റൊരു സിംഗിള്‍സില്‍ സുതിര്‍ത്ത മുഖര്‍ജിയും വിജയിച്ചു. ഡബിള്‍സില്‍ സുതിര്‍ത്തയും പൂജ സഹസ്രബുദ്ധയും ചേര്‍ന്ന സഖ്യവും വിജയം സ്വന്തമാക്കി.


ഹോക്കി: പൊരുതി
വീണ് വനിതകള്‍


വനിതാ ഹോക്കി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. വെയ്ല്‍സിനെതിരേ 2-3നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. പുരുഷ, വനിതാ സൈക്ലിങില്‍ ഇന്ത്യക്ക് പ്രാഥമിക റൗണ്ട് കടക്കാന്‍ സാധിച്ചില്ല. പുരുഷ വിഭാഗം നീന്തലിലും ഇന്ത്യക്ക് ആദ്യ ദിനത്തില്‍ നിരാശയായിരുന്നു. ലോണ്‍ ബോളിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയി. ബാസ്‌ക്കറ്റ് ബോളിലും ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ നിരാശപ്പെടുത്തി.
 സബ്‌ഹെഡിങ്

 

ആറ് സ്വര്‍ണവുമായി ഇംഗ്ലണ്ടിന്റെ മുന്നേറ്റം


ഗോള്‍ഡ് കോസ്റ്റ്: ആദ്യ ദിനത്തില്‍ തന്നെ ആറ് സ്വര്‍ണം സ്വന്തമാക്കി ഇംഗ്ലണ്ട് മുന്നില്‍. ആറ് സ്വര്‍ണം, മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളാണ് വിവിധ പോരാട്ടങ്ങളിലായി ഇംഗ്ലണ്ട് നേടിയത്. തൊട്ടുപിന്നാലെ അഞ്ച് സ്വര്‍ണവുമായി ആസ്‌ത്രേലിയ രണ്ടാമത്. അഞ്ച് സ്വര്‍ണം നാല് വെള്ളി ആറ് വെങ്കലം മെഡലുകളാണ് അവര്‍ നേടിയത്. രണ്ട് സ്വര്‍ണവുമായി മലേഷ്യ മൂന്നാം സ്ഥാനത്ത്. ഓരോ സ്വര്‍ണം നേടി ഇന്ത്യ, കാനഡ, സ്‌കോട്‌ലന്‍ഡ്, ന്യൂസിലന്‍ഡ്, ബര്‍മുഡ, ദക്ഷിണാഫ്രിക്ക ടീമുകളും ആദ്യ ദിനത്തില്‍ മികവ് തെളിയിച്ചു. ഓരോ സ്വര്‍ണം, വെള്ളി മെഡലുകളുമായി ഇന്ത്യ ഏഴാം സ്ഥാനത്ത്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago