ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ബ്ലോക്ക് പഞ്ചായത്തായി മുഖത്തല
കൊല്ലം: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫിസായി മുഖത്തല. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന്റെ ഭാഗമായാണ് സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തിയത്. വിഷുദിനത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സൗരോര്‍ജ സംവിധാനം ഉദ്ഘാടനം ചെയ്യും.
പ്രവൃത്തി ദിവസങ്ങളില്‍ പൂര്‍ണമായും സൗരോര്‍ജത്തിലാകും ഓഫിസ് പ്രവര്‍ത്തിക്കുക. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മിച്ചം കെ.എസ്.ഇ.ബിക്ക് നല്‍കാനും ധാരണയായി. നവീകരിച്ച ബ്ലോക്ക് ഓഫിസില്‍ സജ്ജീകരിച്ച 34 സോളാര്‍ പാനലുകളില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണുമായി സഹകരിച്ച് 11,04,324 രൂപ ചെലവിട്ടാണ് സോളാര്‍ സംവിധാനം ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ തുടക്കമാണ് സൗരോര്‍ജത്തിലേക്കുള്ള മാറ്റം.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പുതിയ പദ്ധതികള്‍ ഇവിടെ നടപ്പാക്കുന്നത്. പരിസര ശുചീകരണവും അധിക ഊര്ജോല്പാദനവും ലക്ഷ്യമാക്കി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."