ശ്രീരാഗിന്റെ നിറവില്‍ നാട്ടില്‍ കാല്‍പന്തുകളിയുടെ ആരവം
ആനക്കര: പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തിമിടുമ്പോള്‍ വിജയാരവങ്ങളുടെ പുറകില്‍ കാറ്റുവീശുന്നു. വെറും കാറ്റല്ല, കണ്ണീരിന്റയും, വിയര്‍പ്പിന്റെയും ഉപ്പുകലര്‍ന്ന പാലക്കാടന്‍ കാറ്റ്. വി.ജി. ശ്രീരാഗ് ടീമിന്റെ പ്രതിരോധ നിരയില്‍ ഇടതു വിങ്ങിലെ മുന്നേറ്റക്കാരന്‍. തൃശൂര്‍, മലപ്പുറം ജില്ലകളോട് തൊട്ടുരുമ്മിക്കിടക്കുന്ന ചാലിശ്ശേരി കവുക്കോട് സ്വദേശി. പലര്‍ക്കും പലതാണ് ശ്രീരാഗ്. നാട്ടുകാര്‍ക്ക് അമ്പാടിയാണ്. കൊയ്‌തൊഴിഞ്ഞ പാടങ്ങളിലും, മൈതാനങ്ങളിലും, നാടിന്റെ യശസുയര്‍ത്തുന്ന താരം. കളിക്കമ്പക്കാരനായ അച്ഛന്‍ ഗോപാലനാണ് ആദ്യമായി ശ്രീരാഗിലെ താരത്തെ ദര്‍ശിച്ചത്. ചാലിശ്ശേരി എല്‍.പി സ്‌കൂളിലെ മേരി ടീച്ചര്‍ക്കു ശ്രീരാഗെന്നാല്‍ ഇടവേള കഴിഞ്ഞാലും ക്ലാസില്‍ കയറാതെ ഗ്രൗണ്ടില്‍ പന്തു കളിച്ചു നില്‍ക്കുന്ന വികൃതിക്കുട്ടിയാണ്.
ചാലിശ്ശേരി ഹൈസ്‌കൂളിലെ പി.ടി അധ്യാപികയായ ഷക്കീലക്കാകട്ടെ, പറക്കാന്‍ കൊതിക്കുന്ന പക്ഷിയാണ്. സ്‌കൂള്‍ ടീമില്‍ കളിപ്പിച്ചും, പരിശീലനം നല്‍കിയും ടീച്ചര്‍ ശ്രീരാഗിനായി അവസരങ്ങളുടെ ആകാശം നല്‍കി. അനിയത്തി ശ്രീലക്ഷ്മിക്ക് തന്റെ പുസ്തകത്താളുകളില്‍ പതിക്കാനുള്ള ഓര്‍മകളാണ് ചേട്ടനെക്കുറിച്ചുള്ള പത്രക്കട്ടിങ്ങുകള്‍. സഹോദരനും ഫുട്‌ബോള്‍ താരവുമായ അനിയന്‍ ശ്രേയസിനു കളിയില്‍ ശക്തനായ എതിരാളിയാണ്. അന്നുമിന്നും മകന്റെ സ്വപ്നങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയാണ് അമ്മ ജയശ്രീ. ജി.സി.സി ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്ന ശ്രീരാഗ് ക്രിക്കറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2007-08 കാലഘട്ടത്തില്‍ സംസ്ഥാന അണ്ടര്‍ 17 ക്രിക്കറ്റില്‍ പാലക്കാടിന് വേണ്ടി കളിച്ചിട്ടുണ്ട്. ആള്‍ റൗണ്ടറായിരുന്നു. പക്ഷെ, മനസുടക്കിയത് ഫുഡ്‌ബോളിലായിരുന്നു. നാട്ടുകാരുടെ നിര്‍ലോഭമായ പിന്തുണ കൂടിയായപ്പോള്‍ അതങ്ങുറച്ചു. പ്ലസ്ടുവില്‍ അണ്ടര്‍ 17 ഫുട്ബാളില്‍ കേരളാ ടീമിനു വേണ്ടി കളിച്ചു. കേരളവര്‍മ കോളജ് ടീമിലുംപിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിലും എത്തി. കേരളാ ടീം ക്യാപ്റ്റന്‍ രാഹുലും, ശ്രീരാഗും യൂനിവേഴ്‌സിറ്റി ടീമില്‍ ഒരേ ബാച്ചുകാരായിരുന്നു. കോളജ് കാലഘട്ടത്തിലെ അച്ഛന്റെ രോഗവും, മരണവും ജീവിതം അനിശ്ചിതത്വത്തിലാക്കിയപ്പോഴാണ് പ്രൊഫഷണല്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞു.
2015 ലാണ് കേരളാ ടീമിലെത്തുന്നത്. നാലാം തവണയാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. കളി മികവ് കണക്കിലെടുത്തു കഴിഞ്ഞ വര്‍ഷം പൊലിസില്‍ ജോലിയുള്ളതിനാല്‍ ഭാവിയെപ്പറ്റി ആശങ്കയില്ല. പൊലിസ് ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുകയെന്നതാണ് ശ്രീരാഗിന്റെ സ്വപ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."