ഭാഗ്യക്കുറി വില്പനക്കാരിയെ മര്‍ദിച്ചതായി പരാതി
കരുനാഗപ്പള്ളി: ഭാഗ്യക്കുറി കച്ചവടം നടത്തിവന്ന യുവതിയെ പാതയോരത്തിട്ട് മര്‍ദ്ദിച്ചതായി പരാതി. കുലശേഖരപുരം പുന്നക്കുളം ആയിക്കമത്ത് തെക്കതില്‍ സുജാത(40)യ്ക്കാണ് ക്രൂരമായി മര്‍ദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം രാവിലെ 8 ന് പുതിയകാവ് ദേശീയപാതയ്ക്ക് സമീപത്തായിരുന്നു സംഭവം.
സുജാതയുടെ ഭര്‍ത്താവ് വിജയന് എട്ട് വര്‍ഷം മുന്പ്് മരണപ്പെട്ടിരുന്നു. ഇയാളുടെ സുഹൃത്തായ വെറ്റമുക്ക് സ്വദേശി വിജയ ഭവനത്തില്‍ ഉണ്ണി(47) പിന്നീട് സുജാതയെ വിവാഹം കഴിച്ചത്. ഉണ്ണി അമിതമായി മദ്യപിച്ച് വന്ന് സുജാതയെ നിരന്തരമായി പീഡിപ്പിക്കുമായിരുന്നു.
ഇത് കാണിച്ച് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കുകയും ഇയാളുമായി അകന്ന് വാടക വീട്ടില്‍ താമസിച്ചു വരികയുമായിരുന്നു. ഉണ്ണി ഇവിടെയുമെത്തി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത്കാണിച്ച് വീണ്ടും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞയാഴ്ച സുജാത കച്ചവടം നടത്തിക്കൊണ്ടിരിക്കെ ഇവിടെത്തി ഭാഗ്യക്കുറി കീറിക്കളയുകയും വില്പനയ്ക്ക് വയ്ക്കുന്ന തട്ട് ഇളക്കി മാറ്റിയതായും പരാതിയില്‍ പറയുന്നു.
ഇന്നലെ കച്ചവടം നടത്തുന്നതിനിടെ ഇയാള്‍ പിന്നിലൂടെ വന്ന് അക്രമിക്കുകയും തട്ടും ഭാഗ്യക്കുറികളും കസേരയും മറ്റും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ സ്ഥലം വിട്ടു. ഇത് സംബന്ധിച്ച് യുവതി കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."