കൊടുവള്ളി മേല്‍പ്പാലം സ്ഥലമെടുപ്പ്: നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് എം. എല്‍.എ
തലശ്ശേരി: കൊടുവള്ളി റെയില്‍വെ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്നു താലൂക്ക് വികസന സമിതിയില്‍ ആവശ്യം.
11 ഭൂഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ നല്‍കുമെന്നനല്‍കുമെന്ന് എ. എന്‍ ഷംസീര്‍ എം. എല്‍. എ യോഗത്തില്‍ അറിയിച്ചു.
വികസന സമിതി യോഗത്തില്‍ കുടിവെള്ള പദ്ധതി, നഗരത്തിലെ ഗതാഗതക്കുരുക്ക്, മുതിര്‍ന്ന പൗരന്‍മാരുടെ യാത്രാപ്രശ്‌നം തുടങ്ങിയവ ചര്‍ച്ചയായി.കൊടുവള്ളി റെയില്‍വെ മേല്‍പ്പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെന്റിന് 11 നും 12 ലക്ഷത്തിനും ഇടയിലാണു നഷ്ടപരിഹാരം കണക്കാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനതല പര്‍ച്ചേസ് കമ്മിറ്റി ഈ തുക കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഭൂഉടമകള്‍ക്കു
ക്കുള്ള നഷ്ടപരിഹാര തുക നല്‍കാതെ നീണ്ടുപോവുകയായിരുന്നു. ഇക്കാര്യം വികസനസമിതി യോഗത്തില്‍ നഗരസഭാംഗം എം.പി അരവിന്ദാക്ഷനാണു ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ ആദ്യം എം.എല്‍.എയ്ക്കു കഴിയാത്തതു ചെറിയ തര്‍ക്കത്തിന് ഇടയാക്കി. ഉടന്‍ 11 ഭൂവുടമകളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി.
നഗരസഭയിലെ വാര്‍ഡുകളില്‍ തെരുവുവിളക്കുകള്‍ക്കായി എല്‍.ഇ.ഡി വിളക്കുകള്‍ വാങ്ങുന്നതിനു നഗരസഭ 48 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് അടച്ചിട്ടും ഇതുവരെ സ്ഥാപിക്കാത്തതു ചര്‍ച്ചയായി. 2017ലാണ് നഗരസഭ കെ.എസ്.ഇ.ബിയില്‍ പണമടച്ചത.് എന്നാല്‍ ഇതുവരെ വിളക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. രണ്ടുമാസം കൊണ്ട് ഈ
ക്കാര്യത്തില്‍ തീരുമാനമാകുമെന്നു യോഗത്തില്‍ കെ.എസ്.ഇ.ബി എന്‍ജിനിയര്‍ മറുപടി നല്‍കി.ബാലത്തില്‍ കത്തുരുത്തി കുടിവെള്ള പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്ന് വാര്‍ഡ് അംഗം എം.പി അരവിന്ദാക്ഷന്റെ ആവശ്യം പരിഗണിച്ച് മറുപടി നല്‍കി.
തലശ്ശേരി നഗരത്തിലെ ഗതാഗത പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ നഗരസഭാധികൃതര്‍ തന്നെയാണു നഗരത്തിലെ പ്രധാന റോഡുകള്‍ക്കരികില്‍ പോലും വാഹന പാര്‍ക്കിങിനു സൗകര്യം ഒരുക്കുന്നതെന്നു ട്രാഫിക് എസ്.ഐ പരാതിപ്പെട്ടു. കെ. വിനയരാജ്, സി.ടി സജിത്ത്, ബാലകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."