HOME
DETAILS

പരമോന്നത നീതിപീഠം സംശയാതീതമാകണം

  
backup
April 08 2018 | 17:04 PM

paramonnatha-neethi-peedam

ഇന്ത്യന്‍ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവല്‍പ്പുരയായ സുപ്രിം കോടതിയില്‍ നിന്ന് അടുത്ത കാലത്തായി വരുന്ന വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. നീതി നിഷേധത്തിനെതിരേ പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ ഭരണകൂട ഭീകരതക്കെതിരേ സാധാരണ പൗരന് നിര്‍ഭയമായും ആശയോടെയും സമീപിക്കുവാനുള്ള അവസാനത്തെ അഭയസ്ഥാനമാണ് സുപ്രിം കോടതി
  എന്നാല്‍ അവിടെ നിന്ന് വരുന്ന അസ്വസ്ഥ ജനകമായ വാര്‍ത്തകള്‍ ഇന്ത്യയുടെ ഫെഡറല്‍സ്വഭാവത്തിന് തന്നെ ഭീഷണിയാണ്. ജുഡിഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടുക എന്നത് ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ തകര്‍ച്ചക്കാ യിരിക്കും വഴിവയ്ക്കുക.
   ജുഡിഷ്യറിയില്‍ ബി.ജെ.പി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത ഇടപെടലുകളാണ് ഇത്തരമൊരു അവസ്ഥാവിശേഷം സംജാതമാക്കിയിരിക്കുന്നത്. ഇത് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരേയുള്ള ഫുള്‍കോര്‍ട്ട് (ജഡ്ജിമാരുടെ യോഗം) വരെ എത്തിയിരിക്കുന്നു.
നീതി നിര്‍വഹണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേയും കോടതി മുറിക്കുള്ളിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരേയും നിരന്തരം ശബ്ദിച്ചു പോരുന്ന ജസ്റ്റിസ്  ചെലമേശ്വര്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനെതിരേ വീണ്ടും ശബ്ദിച്ചിരിക്കുകയാണ്
ക്ലബ്ബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മുഖാമുഖത്തില്‍ ആണ് കേന്ദ്ര സര്‍ക്കാറിനെതിരേ വീണ്ടും അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഹാര്‍വാര്‍ഡ് ക്ലബ് ഓഫുമായുള്ള സംഭാഷണത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹം തുറന്നു പറയുകയുണ്ടായി.കൂട്ടത്തില്‍ സര്‍ക്കാറിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
   ഒക്ടോബര്‍ 2 ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ക്ക് ശേഷം ചീഫ് ജസ്റ്റിസ് ആയി നിയമിതനാകേണ്ട സീനിയറായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അങ്ങിനെ നിയമിതനാകുന്നില്ലെങ്കില്‍ ജനുവരി 12ന് തങ്ങള്‍ കോടതി ബഹിഷ്‌കരിച്ച് നടത്തിയ പത്രസമ്മേളനം അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് തെളിയുമെന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായിരുന്നു ചീഫ് ജസ്റ്റിസിനെതിരേ ജഡ്ജിമാര്‍ രംഗത്ത് വന്നത്.പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ അടുത്ത തവണ ചീഫ് ജസ്റ്റിസ് ആകേണ്ട ജസ്റ്റീസ് ഗൊഗോയിയും ഉണ്ടായിരുന്നു. തന്റെ സ്ഥാനക്കയറ്റത്തിന് ഭീഷണിയാകും തന്റെ നിലപാടെന്ന് തികച്ചും ബോധ്യമുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ നിര്‍ഭയനാ യാ ണ് അദ്ദേഹം ജസ്റ്റിസ് ചെലമേശ്വറിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.ഈ പത്രസമ്മേളനം കേന്ദ്ര സര്‍ക്കാറിനും ചീഫ് ജസ്റ്റിസിനും വലിയ ആഘാതമാണ് ഏല്‍പിച്ചത്.ചീഫ് ജസ്റ്റിസിന്റെ നീതിനിര്‍വഹണത്തില്‍ പൊതു സമൂഹത്തില്‍ സംശയങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.
ഇതിനെതിരേ ബി.ജെ.പി അഭിഭാഷകര്‍ ബാര്‍ കൗണ്‍സിലിനെ ഉപയോഗപ്പെടുത്തി 'നോട്ടിസില്‍ ഒപ്പിടുന്ന അഭിഭാഷകരായ എം.പിമാരെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാര്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കുകയായിരുന്നു. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോവുകയും ചെയ്തു.
     എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഈ അവസരത്തില്‍ തന്നെയാണ് ഫുള്‍കോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ജുഡിഷ്യറിയില്‍ നിരന്തരം ഇടപെടുന്ന കേന്ദ്ര സര്‍ക്കാറിനെതിരേയുള്ള കത്ത് ഫലത്തില്‍ ചീഫ് ജസ്റ്റിസിനെയും ബാധിക്കുന്നതായിരുന്നു.
കൊളീജിയം തീരുമാനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ഫുള്‍കോര്‍ട്ട് ആവശ്യം ജസ്റ്റിസ് ചെലമേശ്വര്‍ ഉന്നയിച്ചത്.കര്‍ണാടകയിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അവഗണിച്ചു. ഈ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അടുത്ത തവണ ചീഫ് ജസ്റ്റിസ് ആകേണ്ട ജസ്റ്റിസ് ഗൊഗോയിയുടെ സ്ഥാനലബ്ധിയെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം തികച്ചും ന്യായയുക്തമാണ്. നിര്‍ഭയരും ആകാശം ഇടിഞ്ഞ് വീണാലും നീതിയും നിയമവാഴ്ച്ചയും അഭംഗുരം തുടരണമെന്ന് ഉറച്ച് വിശ്വസിക്കുന്നവരുമായ ജസ്റ്റിസ് ചെലമേശ്വറിനെപോലുള്ള ന്യായാധിപന്മാര്‍ ഇപ്പോഴും ഉണ്ട് എന്നത് വലിയ ആശ്വാസമാണ് ജനാധിപത്യ ഇന്ത്യക്ക് നല്‍കുന്നത് .നമോ മയമായ ഇന്നത്തെഭരണത്തില്‍ പ്രതീക്ഷയുടെ നാളങ്ങളായി പ്രകാശിച്ചു കൊണ്ടിരിക്കട്ടെ അവര്‍.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  14 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  20 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  21 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  21 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  21 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago