ഹജ്ജ് വളന്റിയര്‍: ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന
കൊണ്ടോട്ടി:ഹജ്ജ് വളന്റിയര്‍(ഖാദിമുല്‍ ഹുജ്ജാജ്)നിയമന അഭിമുഖത്തില്‍ ഭാഷാപ്രാവീണ്യമുള്ളവര്ക്ക് മുന്‍ഗണന.
അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്കാണ് ഈവര്‍ഷം മുന്‍ഗണന നല്‍കുക എന്ന് ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജ്ജിന് പോകുന്നവരെ ഹജ്ജ് വേളയില്‍ സഹായിക്കാനാണ് ഹജ്ജ് വളന്റിയര്‍(ഖാദിമുല്‍ ഹുജ്ജാജ്)തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസം നടന്ന അഭിമുഖത്തിന് 231 പേരാണ് എത്തിയിരുന്നത്.
ഒരു സ്ത്രീ ഉള്‍പ്പടെ 54 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ ഹജ്ജ് കമ്മറ്റി ചെയര്മാന് പ്രഫ.എ.കെ.അബ്ദുല്‍ ഹമീദ്, ന്യൂന പക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എ.ബി.മൊയ്തീന്‍കുട്ടി എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ മാസം 19ന് ചേരുന്ന വളന്റിയര്‍ യോഗത്തില്‍ പങ്കെടുക്കണം.
ഹജ്ജ് വളന്റിയര്‍ അഭിമുഖം:10ന് കോടതിയില്‍ ഹാജരാകണം
കൊണ്ടോട്ടി: ഹജ്ജ് വളന്റിയര്‍ അഭിമുഖത്തില്‍ സര്‍ക്കാര്‍ കൈകടത്തലിനെതിരേ ഹജ്ജ് കമ്മറ്റി അംഗം എ.കെ അബ്ദുറഹിമാന് ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ 10ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം.
ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ ഹജ്ജ് കമ്മറ്റി ചെയര്മാന് പ്രഫ.എ.കെ.അബ്ദുല്‍ ഹമീദ്, ഹജ്ജ് സെക്രട്ടറി മലപ്പുറം ജില്ലാകളക്ടര്‍ എന്നിവര്‍ക്കാണ് കോടതിനിര്‍ദേശം ലഭിച്ചത്.
കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ് വളന്റിയര്‍ അഭിമുഖത്തിന്റെ ചുമതല. വര്‍ഷങ്ങളായി ഹജ്ജ് കമ്മിറ്റി പ്രതിനിധികളാണ് വളന്റിയര്‍ അഭിമുഖം നടത്തുന്നത്.
എന്നാല്‍ ഇതിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയെ അഭിമുഖത്തിനുള്ള ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ് ഹജ്ജ് കമ്മറ്റി അംഗം കൂടിയായ എ.കെ.അബ്ദുറഹമാന് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."