പുളിന്താനം - വെട്ടിത്തറ റോഡ് നവീകരണത്തിന് രണ്ട് കോടി അനുവദിച്ചു
മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനംവെട്ടിത്തറ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ കടന്ന് പോകുന്നതും, മൂവാറ്റുപുഴ കോതമംഗലം നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡുകളിലൊന്നായ പുളിന്താനംവെട്ടിത്തറ റോഡ് ബി.എം, ബി.സി നിലവാരത്തില്‍ ടാര്ചെയ്യുന്നതിനാണ് രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലവര്‍ഷത്തിലെ കനത്ത മഴയെത്തുടര്‍ന്ന് പുളിന്താനംമാവുടി റോഡില്‍ മാവുടി പാടശേഖരത്തിന് സമീപത്തുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. നിരവധി വാഹനങ്ങളും,യാത്രക്കാരും കടന്നു പോകുന്ന റോഡില്‍ കലുങ്കിന്റെ അടിവശത്ത് ഉണ്ടായ ഇടിച്ചില്‍ റോഡിന്റെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയായിരുന്നു. ഈ കലുങ്ക് അടക്കം റോഡിലെ കലുങ്കുകളുടെ നവീകരണവും ഇതോടൊപ്പം നടക്കുമെന്നും എം.എല്‍.എ പറഞ്ഞു.
റോഡിന്റെയും കലുങ്കിന്റെ ശോച്യാവസ്ഥ ചൂണികാണിച്ച് നേരത്തെ എല്‍ദോ എബ്രഹാം എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."