HOME
DETAILS
MAL
ആരോഗ്യം എല്ലാവരുടെയും അവകാശമാണ്: ഡോ.സൈറുഫിലിപ്പ്
backup
April 09 2018 | 02:04 AM
ആലപ്പുഴ: ആരോഗ്യം എല്ലാവരുടെയും അവകാശമാണ്.ഉത്തരവാദിത്വമാണ്.ഓരോ വ്യക്തിക്കും കുടുബത്തിനും,സമൂഹത്തിനും, സര്‍ക്കാരിനും അത് നിലനിര്‍ത്താന്‍ ഉത്തരവാദിത്വമുണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് വൈ:പ്രിന്‍സിപ്പല്‍ ഡോ.സൈറുഫിലിപ്പ് പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്
ഐ എം എ യും ഹെല്‍ത്ത് പാര്‍ക്ക് മള്‍ട്ടി സ്‌പെഷ്യാല്‍റ്റി ക്ലിനിക്കും സംയുക്തമായി ഹെല്‍ത്ത് പാര്‍ക്ക് ഹാളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലോകാരോഗ്യ സന്ദേശം നല്‍കുകയായിരുന്നു
സൈറു ഫിലിപ്പ്.ഐ എം എ ജില്ലാപ്രസിഡന്റ് ഡോ:പി ടി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഡോ;ഇ ജി ആന്റണി,നഗരസഭാ കൗണ്‍സിലര്‍ ശ്രീജിത്ര,ഹെല്‍ത്ത് പാര്‍ക്ക് മാനേജിംഗ പാര്‍ട്ട്ണര്‍ നിഹാസ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."