HOME
DETAILS

കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ശതാബ്ദി സംഗമം 15ന്

  
backup
April 09 2018 | 03:04 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

 

കോട്ടയം: കാത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അതിരൂപതയിലെ 16 ഫെറോന കേന്ദ്രങ്ങളിലൂടെയും കടന്നുപോകുന്ന ശതാബ്തി ജ്വാല പ്രയാണ്‍ ഈ മാസം 11നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ ശതാബ്്ദി സംഗമം 15 നും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അമ്പൂരി സെന്റ് ജോര്‍ജ് ഫെറോന ദേവാലയത്തില്‍ നിന്നും രാവിലെ 10 ന് ആരംഭിക്കുന്ന ജ്വാല പ്രയാണം ബിഷപ്പ് റൈറ്റ് റവ ഡോ വിന്‍സന്റ് സാമുവേല്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍ ഫൊറോന വികാരി ഫാ ജോസഫ് ചൂളപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ് ജോണ്‍ നൈാന്‍ സംസാരിക്കും. തുടര്‍ന്ന് 'ആരോഗ്യകേരളം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ഉച്ചക്ക് 2 ന് തിരുവനന്തപുരം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 5ന് കൊല്ലം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആയൂരില്‍ സ്വീകരണവും മതസൗഹാര്‍ദ്ദ സംഗമവും നടക്കും. 12 ന് രാവിലെ 9.45 ന് ആലപ്പുഴ തത്തംപള്ളിയില്‍നിന്ന് പഴവങ്ങാടി ഫൊറോന കേന്ദ്രത്തിലേക്ക് സ്വീകരണയാത്രയും ഫൊറോന സംഗമവും സെമിനാറും നടക്കും. 11.30ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ എത്തിച്ചേരും. ഉച്ചക്ക് 2ന് എടത്വയിലും വൈകുന്നേരം 4 ന് പുളിങ്കുന്നിലും ശതാബ്ദി ജ്വാല പ്രയാണത്തിന് സ്വീകരണം നല്‍കും.
പൂളിങ്കുന്നില്‍ ന്യൂനപക്ഷാവകാശങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. റോണി കെ ബേബി പ്രഭാഷണം നടത്തും. 13ന് രാവിലെ 9.30ന് തുരുത്തി ഫൊറോന സംഗമവും കരിയര്‍ ഗൈഡന്‍സ് സെമിനാറും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ ഉദ്ഘാടനം ചെയ്യും.
ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കടയ്ക്കല്‍ നിസ്സാമുദ്ദീന്‍ ബാഖവി, ഫാ. ജോസഫ് മണക്കുളം പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് അതിരമ്പുഴയില്‍ ഫൊറോന സംഗമവും ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേയുള്ള കൂട്ടായ്മ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. 14 ന് രാവിലെ 10ന് മണിമലയില്‍ എത്തുന്ന പ്രയാണത്തിന് ഫൊറോന കേന്ദ്രത്തില്‍ സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 2 ന് നെടുങ്കുന്നത്ത് കര്‍ഷക സെമിനാര്‍ ഡോ എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് തൃക്കരിത്താനം ഫൊറോന കേന്ദ്രത്തില്‍ ചര്‍ച്ച ക്വയര്‍ മത്സരവും സ്വീകരണവും നടക്കും.
വൈകുന്നേരം 5 ന് റബര്‍ വിലയിയിവിനെതിരെ തെങ്ങണ കവലയില്‍ സമരജ്വാല ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്യും. 15ന് ഉച്ചകഴിഞ്ഞ് 2.30ന് ശതാബ്ദി സമാപന ടൂവീലര്‍ റാലി കുറുമ്പനാടത്തുനിന്നും എസ്.ബി കോളജിലേക്കും തുടര്‍ന്ന് 3 മണിക്ക് ശതാബ്ദി സമാപന അല്‍മായ മഹാസമ്മേളനം കാവുംകാട് ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ ഷൈനി വില്‍സണ്‍മുഖ്യ അതിഥിയായിരിക്കുമെന്നും അതിരൂപതാ പ്രസിഡന്റ് വര്‍ഗ്ഗീസ് ആന്റണി, ഡയറക്ടര്‍ ഫാ ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറി സിബി മുക്കാടന്‍, ബിജു സെബാസ്റ്റിയന്‍, ഷെയിന്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago