HOME
DETAILS

മലമ്പുഴ മേഖലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു

  
backup
April 09 2018 | 03:04 AM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0%e0%b5%8d

 

മലമ്പുഴ: ജില്ലയിലെ പ്രധാന ജലസ്രോതസ്സ് നിലകൊള്ളുന്ന മലമ്പുഴ മേഖലയിലും ഭൂഗര്‍ഭ ജിലവിതാനം ഗണ്യമായി കുറയുന്നു. ഭൂഗര്‍ഭ ജലവകുപ്പിന്‍ന്റെ സര്‍വേയിലാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ, പട്ടാമ്പി ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജിലനിരപ്പ് പരിധിയില്‍ കൂടുതല്‍ താഴുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മലമ്പുഴ മേഖലയില്‍ 5.4 മീറ്ററും പട്ടാമ്പിയില്‍ 1.7 മീറ്ററും ഭൂഗര്‍ഭ ജലം താഴ്ന്നതായിട്ടാണ് കണ്ടെത്തിയത്. ജില്ലയിലാകമാനുള്ള 65 ഓളം നീരീക്ഷണക്കിണറുകളിലെ ഓരോ മാസത്തെയും റീഡിങേങിലൂടെയാണ് ഭൂഗര്‍ഭജല വകുപ്പിന്റെ തോത് നിര്‍ണയിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജില്ലകളില്‍ പാലക്കാട് ജില്ലയിലാണ് ഭൂഗര്‍ഭജലം ശരാശരി നാലു മീറ്ററോളം താഴ്ന്നതായി കണ്ടെത്തിയിരുന്നു.
ഭൂഗര്‍ഭ ജലനിരപ്പു താഴ്ന്ന ബ്ലോക്കുകളെ സെമി ക്രിറ്റിക്കല്‍ വിഭാഗത്തില്‍ പെടുന്നു. ഇവിടങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെയളവ് കൂടാനുള്ള ശ്രമത്തിലാണ്. ഭൂഗര്‍ഭജല വിഭവവകുപ്പ്. ഇതുസംബന്ധിച്ച് ബോധവല്‍കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തി ജനങ്ങളെ ബോധവല്‍കരിക്കുകയെന്ന ലക്ഷ്യം ദീര്‍ഘകാലത്തെ പ്രവര്‍ത്തന ഫലമായി ഭൂഗര്‍ഭജലം ഗണ്യമായി കുറയുന്ന മേഖലകളെ ഭൂഗര്‍ഭ ജല സുരക്ഷിതമാക്കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലം താഴ്ന്നതായി കണ്ടെത്തിയ ചിറ്റൂര്‍ ബ്ലോക്ക് നടപ്പിലാക്കിയ റീചാര്‍ജിങ് പ്രവൃത്തികള്‍ മലമ്പുഴ പട്ടാമ്പി ബ്ലോക്കുകളിലും നടത്താനാണ് പദ്ധതിയിടുന്നത്. ജില്ലയില്‍ പ്രതിവര്‍ഷം കുഴല്‍ക്കിണറുകള്‍ അനിയന്ത്രിതമായി കുഴിക്കുന്നതും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളുമെല്ലാം വ്യാപകമായി നികത്തുന്നതുമാണ് ആശങ്കജനകാം വിധത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാന്‍ കാരണമാകുമെന്നതെന്ന് പറയപ്പെടുന്നത്.
ജില്ലയില്‍ ഭൂജലവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3400 ഓളം കുഴല്‍ക്കിണറുകളുണ്ടെന്നു പറയുമ്പോഴും ഇനിയും കൂടാനാണ് സാധ്യത.
വേനല്‍ കനത്തത്തോടെ അനുദിനം താപനില ഉയരുന്നതും ജനവാസ മേഖലകളിലെ ജലദൗര്‍ലഭ്യവും മൂലം കുഴല്‍ക്കിണര്‍ കുഴിക്കുന്നവരുടെ എണ്ണംകൂടി വരുകയാണ്.
ജലക്ഷാമം രൂക്ഷമാകുന്ന മേഖലകളില്‍ 300 അടി കുഴിച്ചാല്‍ വെള്ളം കിട്ടിയിരുന്നിടത്താണിപ്പോള്‍ 500 മുതല്‍ 600 അടി വരെ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. നിലവില്‍ സെമി ക്രിറ്റിക്കല്‍ വിഭാഗത്തിലുള്‍പ്പെടുത്തിയ പട്ടാമ്പി ബ്ലോക്ക് 1954 ലെ വരള്‍ച്ചക്കാലത്ത് ഭൂഗര്‍ഭജല നിരപ്പു താഴ്ന്ന ബ്ലോക്കുകളുടെ പട്ടികയിലുള്‍പ്പെട്ടിരുന്ന ജില്ലയിലെ ഏറ്റവും വലിയ നഗരസഭയും ആറോളം പഞ്ചായത്തുകളും ആശ്രയിക്കുന്ന ജലസ്രോതസായ മലമ്പുഴ അണക്കെട്ടുള്ള മലമ്പുഴയില്‍ ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴ്ന്നതായുള്ള റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ജില്ലയില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ള മലമ്പുഴ - മുണ്ടൂര്‍ മേഖലകളിലാണ് വരും വര്‍ഷങ്ങൡ താപനില ഇനിയും ഉയരുമെന്നിരിക്കെ ഇതിനു ക്രമാതീതമായി മലമ്പുഴ മേഖലയിലെ ഭൂഗര്‍ഭജല്തതിന്റെ അളവും കുറഞ്ഞാല്‍ മേഖലയില്‍ കുടിവെള്ളം മുട്ടുമോയെന്നതും ആശങ്കാജനകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago