17 വര്‍ഷത്തിന് ശേഷം മുല്ലശ്ശേരി മൃഗസംരക്ഷണ സബ് സെന്റര്‍ വൈദ്യുതീകരിച്ചു
പാവറട്ടി: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ എലവത്തൂര്‍ മൃഗ സംരക്ഷണ വകുപ്പ് ഐ.സി.ഡി.പി സബ് സെന്ററിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. 2000 ആഗസ്റ്റ് ആറിനു അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനാണു സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
റോസമ്മ ചാക്കോ സ്ഥലം എം.എല്‍.എയും ഒ.എ അശോകന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാലഘട്ടത്തിലാണു സബ് സെന്റര്‍ നിര്‍മാണം. മൃഗ സംരക്ഷണ വകുപ്പില്‍ നിന്നു വൈദ്യുതി കണക്ഷനു വേണ്ടി നാളിതുവരെ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല എന്നതു ആശ്ചര്യകരമാണ്.
വൈദ്യുതി ലഭിക്കാത്തതിനെ കുറിച്ചു ഫെബ്രുവരി എട്ടിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈനും വാര്‍ഡ് മെമ്പര്‍ മിനി മോഹന്‍ദാസും മുന്‍കൈ എടുത്താണു കറന്റ് കണക്ഷന്‍ ലഭ്യമാക്കിയത്. വൈദ്യുതി കണക്ഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മ പ്രസിഡന്റ് എ.കെ ഹുസൈന്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് പ്രതീപ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോഹന്‍ദാസ് പങ്കെടുത്തു. സബ് സെന്ററിലെ ജീവനക്കാര്‍ സ്ഥിരമായി ജോലിക്കെത്തിയാല്‍ ക്ഷീര കര്‍ഷകരുടെ മൃഗചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ക്കു പരിഹാരമാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."