അനന്തപുരി ദേശീയ കരാട്ടെ ചാംപ്യന്‍ഷിപ്പിന് തുടക്കം
ശ്രീകാര്യം : പ്രഥമ അനന്തപുരി ദേശിയ കരാട്ടെ ചാംപ്യന്‍ഷിപ്പിന് ശ്രീകാര്യം ഗാന്ധിപുരം മരിയറാണി സെന്ററില്‍ തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
2020 ലെ ഒളിപിക്‌സില്‍ ചരിത്രത്തിലാദ്യമായി കരാട്ടെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കരാട്ടെക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നതായും കരാട്ടെയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വയ രക്ഷക്ക് വിദ്യാലയങ്ങളില്‍ കരാട്ടെ പരിശീലിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.
ഒരു നല്ല കായിക ഇനമായി കരാട്ടേക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ അധ്യക്ഷനായി.
ഇന്ത്യന്‍ കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് ഷിഹാന്‍ ആര്‍. ത്യാഗരാജന്‍ മുഖ്യാതിഥിയായിരുന്നു. എല്‍.എന്‍.സി.പി. പ്രിന്‍സിപ്പല്‍ ഡോ.ജി.കിഷോര്‍, കേരള കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് സെന്‍സായ് നീല്‍ മോസസ്, സെക്രട്ടറി കെ.എ .ഉണ്ണികൃഷ്ണന്‍, ചീഫ് കോച്ച് സെന്‍സായ് നാസര്‍, ജില്ലാ കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് ഷിഹാന്‍ വിനോദ്കുമാര്‍, സെക്രട്ടറി ഷിഹാന്‍ ഷിബി സുദേവന്‍, ഷിഹാന്‍ രാധാകൃഷ്ണന്‍, ഗാന്ധിപുരം റസിഡന്റ്‌സ് സെക്രട്ടറി ജോയി, എ.കെ.ജി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ സംസാരിച്ചു.
രവീന്ദ്രന്‍ സ്വാഗതവും ലിഷ എസ്.എച്ച് ഹൈലന്‍ കൃതജ്ഞതയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറ് വിദ്യാര്‍ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അഞ്ച് മുതല്‍ ഏഴ് വയസുവരെയും ഏഴ് മുതല്‍ 10 വരെയും 10 മുതല്‍ 12 വരെയും ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."