HOME
DETAILS
MAL
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ വീണ്ടും ഇന്ത്യ, മെഹുലി ഘോഷിന് വെള്ളി
backup
April 09 2018 | 07:04 AM
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മെഹുലി ഘോഷും അപൂര്‍വ്വി ചന്ദേലയുമാണ് ഇന്ത്യക്ക് മെഡല്‍ സമാമാനിച്ചത്. പതിനേഴുകാരിയായ മെഹുലിന്റെ ആദ്യ കോമണ്ാ#വെല്‍ത്താണിത്.
സിംഗപ്പൂരിന്റെ മാര്‍ട്ടിന വെലോസോയ്ക്കാണ് സ്വര്‍ണം. മെഹുലി 247. 2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി.
ഈ വര്‍ഷമാദ്യം മെക്‌സിക്കോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹുലി വെങ്കലം നേടിയിരുന്നു. ജപ്പാനില്‍ നടന്ന യൂത്ത് ഒളിമ്പിക് ഗെയിംസില്‍ സ്വര്‍ണം നേടി ഇവര്‍ യൂത്ത് ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."