സല്‍വയില്‍ വിവിധ പദ്ധതികളുമായി സഊദി
റിയാദ്: ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വയില്‍ വിവിധ പദ്ധതികളുമായി സഊദി രംഗത്ത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുഖകരമല്ലാത്ത രീതിയിലുള്ള പദ്ധതികളാണ് സഊദി ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് സബ്ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും വലിയ സൈനിക ക്യാംപും ആണവ മാലിന്യസംസ്‌കരണ കേന്ദ്രവും സ്ഥാപിക്കാനുള്ള നീക്കവുമായാണ് സഊദി പദ്ധതി തയാറാക്കുന്നത്. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വയില്‍ കൂറ്റന്‍ കനാല്‍ നിര്‍മിച്ചാണ് പുതിയ പദ്ധതി തയാറാക്കുക. കനാല്‍ നിര്‍മിക്കുന്നതോടെ ഏക കരമാര്‍ഗമായ സല്‍വയുമായി അകലുകയും ഖത്തര്‍ പൂര്‍ണമായും ദ്വീപ് രാജ്യമായി മാറുകയും ചെയ്യും.
ഖത്തര്‍ അതിര്‍ത്തിയില്‍ മറൈന്‍ കനാലടക്കമുള്ള പദ്ധതികള്‍ക്ക് ഒന്‍പത് കണ്‍സോര്‍ഷ്യത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന മറൈന്‍ കനാലുമായി ബന്ധപ്പെട്ടായിരിക്കും മേഖലയിലെ സൈനിക ക്യാംപ് ഒരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."