ആണവ കരാറില്‍നിന്നു പിന്മാറിയാല് ട്രംപ് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്
തെഹ്റാന്: ആണവ കരാറില്‍നിന്ന് പിന്മാറിയാല് ഡൊണാള്‍ഡ് ട്രംപിനു ഖേദിക്കേണ്ടിവരുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. ട്രംപ് ചിന്തിക്കുന്നതിലും ശക്തമായിരിക്കും ഇറാന്റെ തിരിച്ചടിയെന്നും റൂഹാനി മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത തത്സമയ പ്രസംഗത്തിലാണ് റൂഹാനി ട്രംപിനെതിരേ രൂക്ഷവിമര്ശമെയ്തത്. ''കഴിഞ്ഞ 15 മാസത്തോളമായി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഇറാന് ആണവ കരാറിനെ പൊളിക്കാനാണു ശ്രമിക്കുന്നത്. എന്നാല്‍, കരാറിന്റെ ഘടന അതിശക്തമാണ്. ഏതെങ്കിലും പ്രകമ്പനങ്ങളില്‍ അതു കുലുങ്ങില്ല. ഇറാന് കരാര്‍ലംഘനം നടത്തില്ല. എന്നാല്‍, അമേരിക്ക കരാറില്‍നിന്നു പിന്‍വാങ്ങിയാല്‍ തീര്‍ച്ചയായും അവര്‍ക്കു ഖേദിക്കേണ്ടി വരും. ''- റൂഹാനി വ്യക്തമാക്കി.
ഇറാനില്‍ ദേശീയ ആണവ സാങ്കേതികവിദ്യാ ദിനമായിരുന്നു ഇന്നലെ. ആണവ മേഖലയിലെ പുതിയ നേട്ടങ്ങള്‍ രാജ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."