ബിഹാര്‍ ഐ.സി.യുവിന് മുന്പില് വിവാഹം
പട്ന: കാന്‍സര്‍ ബാധിതയായ സ്ത്രീക്ക് വേണ്ടി മകളുടെ വിവാഹം ഐ.സി.യുവിന് മുന്നില്‍ നടത്തി ആശുപത്രി അധികൃതര്‍. പട്നയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് രോഗിക്ക് പങ്കെടുക്കാന്‍ സാധിക്കുന്നവിധം വിവാഹ ചടങ്ങുകള്‍ നടത്തിയത്. പൂജാരിയുടെ കാര്‍മികത്വത്തില്‍ ഹൈന്ദവ ആചാരപ്രകാരം മന്ത്രോച്ഛാരണങ്ങളോടെയാണ് വിവാഹം നടന്നത്. ഏപ്രില്‍ 18നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാതാവിന്റെ അവസ്ഥ ഗുരുതരമായതോടെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രി വിട്ട് പുറത്ത് വരാനോ ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിക്കാത്തതിനാലാണ് ഇത്തരത്തില്‍ വിവാഹം നടത്തിയത്. മകളുടെ വിവാഹം കാണണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. അവര്‍ക്കായി മകളുടെ വിവാഹം ആശുപത്രിയില്‍ നടത്താനായതില്‍ സന്തോഷമുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. പി.കെ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."