HOME
DETAILS

തോമസ് ചാണ്ടി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത സംഘടനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി ശശീന്ദ്രന്‍

  
backup
April 09 2018 | 20:04 PM

minister-saseendran-inagurated-the-meeting-which-thomas-chanfdy-reported-to-shutdown

കോഴിക്കോട്: സാമ്പത്തിക ക്രമേക്കേടിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറും മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത മോട്ടോര്‍ വാഹനവകുപ്പ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുത്തത് വിവാദത്തില്‍.


ഞായറാഴ്ച കോഴിക്കോട്ട് നടന്ന സംഘടനയുടെ 49ാമത് സംസ്ഥാന സമ്മേളനത്തിന്റെ വാര്‍ഷിക പൊതുയോഗമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 2015 ജനുവരിയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പണംപിരിച്ചതിന് സംഘടനയുടെ അംഗീകാരം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയാണ് വകുപ്പുമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത്.
ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ കെ.പത്മകുമാര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 1960ലെ കേരള ഗവ. കോണ്‍ഡാക്ട് റൂള്‍സിലെ റൂള്‍ 77 (ബി) പ്രകാരം മോട്ടോര്‍വാഹന വകുപ്പിലെ മൂന്ന് സംഘടനകള്‍ പിരിച്ചുവിടണമെന്നാണ് കഴിഞ്ഞ നവംബര്‍ 13ന് അന്നത്തെ ഗതാഗതമന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ട കത്തില്‍ പറയുന്നത്. ഈ ഫയല്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന് കൈമാറി.


പരിപാടിയില്‍ പങ്കെടുത്ത ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പുവച്ചിരുന്നു.
കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ മൂന്ന് സംഘടനകളുടെ അംഗീകാരം പിന്‍വലിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2016 മാര്‍ച്ച് 21ന് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു സംഘടനകള്‍ നല്‍കിയ മറുപടിയില്‍ അംഗീകാരം റദ്ദാക്കാന്‍ പര്യാപ്തമായ കാരണമുണ്ടായിരുന്നതായി മുന്‍ ഗതാഗതമന്ത്രിയുടെ ശുപാര്‍ശയിലുണ്ട്.
ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്താണ് തോമസ് ചാണ്ടിയുടെ കത്ത് അവസാനിക്കുന്നത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടനാണ് മോട്ടോര്‍വാഹന വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടി 2015ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. വാഹന ഉടമകളില്‍ നിന്ന് സംഘടന 15 കോടി രൂപ പിരിച്ചെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.


വിജിലന്‍സ് എസ്.പി നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പണം പിരിച്ചതായി കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. പണം പിരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്നും സംഘടനയുടെ അംഗീകാരം റദ്ദാക്കണമെന്നുമാണ് 2015 ജൂണ്‍ മൂന്നിന് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയിലുള്ളത്. ശുപാര്‍ശ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍, വിഷയം മുഖ്യമന്ത്രിയുടെ മുന്നിലാണെന്നും സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ജസ്റ്റിസ് പി. ഉബൈദ് 2017 ജനുവരി അഞ്ചിന് അറിയിച്ചിരുന്നു.

നിലവില്‍ സംഘടനയെ നിരോധിച്ചിട്ടില്ലാത്തതിനാല്‍ പരിപാടിയില്‍ മന്ത്രി പങ്കെടുത്തതില്‍ ചട്ടലംഘനമില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പക്ഷം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  3 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago