HOME
DETAILS

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

  
September 28 2024 | 15:09 PM

SKSSF national two-day conference inaguration

കൊല്‍ക്കത്ത: എന്റെ രാജ്യം ഉണരട്ടെ എന്ന പ്രമേയത്തില്‍ എസ്.കെഎസ്.എസ്.എഫ് ദ്വിദിന ദേശീയ സമ്മേളനത്തിന് കൊല്‍ക്കത്തയില്‍ പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി. കൊല്‍ക്കത്ത ന്യൂ ടൗണ്‍ മദീനതുല്‍ ഹുജ്ജാജ് ഹജ്ജ് ഹോബ്‌സില്‍ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും യുവജനങ്ങളെ ക്രിയാത്മക വഴിയില്‍ നയിക്കാനും എസ്‌കെഎസ്എസ് എഫിന് സാധിക്കുമെന്നും ഇത് ഒരു സംഘടന മാത്രമല്ല, മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്ഥാനമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനയും ദേശീയ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആമുഖപ്രഭാഷണവും നിര്‍വ്വഹിച്ചു. ദേശീയ പ്രസിഡണ്ട് അനീസ് അബ്ബാസി രാജസ്ഥാന്‍ അധ്യക്ഷനായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിലും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിലും സംഘടനയുടെ ദൗത്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി ബി സലീം എ.എ.എസ് മുഖ്യാതിഥിയായിരുന്നു. ഹംദുല്ല സഈദ് എം.പി, ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ മതീന്‍ സാഹിബ്, പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ തൊഴില്‍ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബിര്‍ ഗഫാര്‍, എസ് കെ എസ് എസ് എഫ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഒ പി എം അശ്‌റഫ്, ഡോ.ബശീര്‍ പനങ്ങാങ്ങര,എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, പശ്ചിമ ബംഗാള്‍ ഹജ്ജ് കമ്മിറ്റി സി.ഇ.ഒ അബ്ദുല്‍ നഖി സാഹിബ്, കൊല്‍ക്കത്ത ആലിയ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം തലവന്‍ പ്രൊഫ. മസീഹു റഹ്മാന്‍, ദേശീയ ജനറല്‍ സെക്രട്ടറി അസ്ലം ഫൈസി ബാംഗ്ലൂര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ന്യൂനപക്ഷ മുന്നേറ്റത്തിന്റെ പ്രസക്തിയും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന്റെ ആവശ്യകതയും വിശിഷ്ടാതിഥികള്‍ ഊന്നിപ്പറഞ്ഞു.

സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ഐന്‍, സയ്യിദ് ശുഐബ് തങ്ങള്‍ യു എ ഇ, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്,സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുഈന്‍ ഹുദവി ആസാം, മുദ്ദസിര്‍ ഹുദവി ബീഹാര്‍ സംബന്ധിച്ചു. ദേശീയ വര്‍ക്കിംഗ് സെക്രട്ടറി മന്‍സൂര്‍ ഹുദവി സ്വാഗതവും സെക്രട്ടറി ഡോ.ശാഫി മശ്‌രിഖി നന്ദിയും പറഞ്ഞു

നേരത്തെ മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍ക്ക് ശേഷം അഞ്ചാമത് ദേശീയ സമ്മേളനത്തിനാണ് കൊല്‍കത്ത ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  12 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  13 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  14 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  14 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  14 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  15 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago