ഹര്‍ത്താല്‍: അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: സമകാലിക പ്രസക്തിയുള്ള ജീവല്‍ പ്രശ്‌നം ഉയര്‍ത്തി ദലിത് സമൂഹം നടത്തിയ ഹര്‍ത്താലിനെ പൊലിസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട ഭീകരത പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
ഹര്‍ത്താലിന്റെ പേരില്‍ എവിടെയും അക്രമമോ സംഘര്‍ഷമോ ഉണ്ടായിട്ടില്ല. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്ത നിലയില്‍ നൂറ്റമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും എല്ലാവരെയും വിട്ടയക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.
ദലിത് സംരക്ഷണ നിയമം ലഘൂകരിച്ച സുപ്രിംകോടതി വിധിക്കെതിരേയും ഇതിന് കൂട്ടു നിന്ന കേന്ദ്ര സര്‍ക്കാറിനെതിരെയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ശക്തമായി സമരത്തെ നേരിട്ടത് ദലിത് സമൂഹത്തോടുള്ള അവരുടെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."