വരാപ്പുഴ കസ്റ്റഡി മരണം: പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണം; ചെന്നിത്തല
തിരുവനന്തപുരം: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ക്രൂരമായ പൊലിസ് മര്‍ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലിസ് ഉദ്യേഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊളളണമെന്നും അവരെ ഉടന്‍ സര്‍വ്വിസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് ക്രൂര മര്‍ദ്ധനത്തിന് ഇരയായെന്ന് ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ മനുഷ്യവകാശ കമ്മീഷന്‍ ആക്ടിഗ് ചെയര്‍മാനോട് വെളിപ്പെടുത്തി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശ്രീജിത്ത് മരിച്ചുവെന്ന വാര്‍ത്തായാണ് പുറത്ത് വന്നത്.
ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതമായ പരിക്കുകള്‍ ഏറ്റെന്ന് ആശുപത്രി അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പൊലുസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ കൈക്കൊളളുന്നത്.
ഈ ഭരണത്തില്‍ കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാണെന്നും, പൊലിസ് പിടിക്കുന്നവരൊന്നും പിന്നീട് ജീവനോടെ തിരിച്ച് വരാറില്ലന്നുമുള്ളത് ഈ ഭരണത്തില്‍ നിത്യ സംഭവമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."