
മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരന്റെ മകള്‍ ആശുപത്രി വിട്ടു
ലണ്ടന്‍: അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച രാസപ്രയോഗത്തിനിരയായ മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരന്റെ മകള്‍ ആശുപത്രി വിട്ടു. റഷ്യന്‍ പൗരനായ സെര്‍ജി സ്ക്രിപാലിന്റെ മകള്‍ യൂലിയയെയാണ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്നു മാറ്റിയത്.
സാലിസ്ബറി ജില്ലാ ആശുപത്രിയിലായിരുന്നു സ്ക്രിപാലിനൊപ്പം യൂലിയയ്ക്കും വിദഗ്ധ ചികിത്സ നല്‍കിയിരുന്നത്. 33കാരിയായ യൂലിയയെ ഇവിടെനിന്നു സുരക്ഷിതകേന്ദ്രത്തിലേക്കാണു മാറ്റിയിരിക്കുന്നത്. എന്നാല്‍, അവരുടെ ചികിത്സ അവസാനിച്ചിട്ടില്ലെന്നും ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതു കൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സ്ക്രിപാല്‍ ആശുപത്രിയില്‍ തന്നെയാണുള്ളത്. മരുന്നുകളോടും ചികിത്സയോടും 66കാരനായ സ്ക്രിപാല്‍ പതിയെയാണു പ്രതികരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അധികം വൈകാതെ അദ്ദേഹത്തെയും ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.കഴിഞ്ഞ മാസം നാലിനായിരുന്നു സ്ക്രിപാലിനും യൂലിയയ്ക്കും നേരെ രാസപ്രയോഗമുണ്ടായത്. സാലിസ്ബറിയിലെ ഒരു ഷോപ്പിങ് മാളിനടുത്തുള്ള വിശ്രമകേന്ദ്രത്തില്‍ ഇരുവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലിസ് വൃത്തങ്ങളെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇവര്‍ക്കുനേരെ വിഷാംശമടങ്ങിയ രാസപ്രയോഗം നടന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു. സോവിയറ്റ് യൂനിയന്‍ നിര്‍മിക്കുകയും റഷ്യ വികസിപ്പിക്കുകയും ചെയ്ത പ്രത്യേകതരം രാസായുധമാണ് ഇതെന്നും കണ്ടെത്തി. റഷ്യയാണ് സംഭവത്തിനു പിറകിലെന്ന് ബ്രിട്ടന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• 4 hours ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• 4 hours ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്കൂളുകള്‍ക്ക് കഴിയുമോ?
uae
• 4 hours ago
ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന
uae
• 5 hours ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• 5 hours ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• 5 hours ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• 5 hours ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• 6 hours ago
ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
Kerala
• 7 hours ago
റമദാന് തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• 8 hours ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• 8 hours ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• 10 hours ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• 16 hours ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• 16 hours ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• 17 hours ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• 18 hours ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• 18 hours ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• 18 hours ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• 17 hours ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• 17 hours ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• 17 hours ago