HOME
DETAILS

നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി

  
March 06, 2025 | 1:02 PM

totti talks about paulo dybala performance

അർജന്റന്റൈൻ സൂപ്പർതാരം പൗലോ ഡിബാലയുടെ സിരി എയിലെ തകർപ്പൻ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇറ്റാലിയൻ ഇതിഹാസം ടോട്ടി. സിരി എയിൽ തന്റെ കളി ശൈലിയുമായി ഏറ്റവും സാമ്യമുള്ള താരമാണ്‌ ഡിബാലയെന്നാണ് ടോട്ടി പറഞ്ഞത്. വിവ എൽ ഫുട്ബോളിന് നൽകിയ ആഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടോട്ടി. 

'സിരി എയിൽ ഇന്ന് കളിക്കുന്നവരിൽ എന്റെ കളി ശൈലിയുമായി സാമ്യമുള്ള താരം ഡിബാലയാണ്. പൗലോ ഒരു പ്രതിഭയാണ് അവൻ ഇറ്റലിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ കാലത്ത് ധാരാളം താരങ്ങൾ ഉണ്ട്. ഇന്ന് ലോകഫുട്ബോളിൽ അവനെ പോലെ കളിക്കുന്ന അഞ്ച് താരങ്ങളുണ്ട്. അതിലൊരാൾ ലാമിന് യമാലാണ്,' ടോട്ടി പറഞ്ഞു. 

എഎസ് റോമക്ക് വേണ്ടി ഈ സീസണിൽ മിന്നും ഫോമിലാണ് ഡിബാല കളിക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് അർജന്റൈൻ താരം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 13 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഡിബാല സ്വന്തമാക്കിയിരുന്നത്. 

റോമക്കൊപ്പം പെനാൽറ്റികൾ ഗോളാക്കി മാറ്റുന്നതിൽ ഡിബലക്കുള്ള റെക്കോർഡ് ഏറെ ശ്രദ്ധേയമാണ്. ഡിബാല എഎസ് റോമക്ക് വേണ്ടി നേടിയ എല്ലാ പെനാൽറ്റിയും കൃത്യമായി ഗോളാക്കി മാറ്റിയിട്ടുണ്ട്. 17 പെനാൽറ്റികളും ഒന്ന് പോലും പിഴക്കാതെ താരം ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

സീരി എയിൽ വെനീസിയക്കെതിരെയായ മത്സരത്തിൽ ഡിബാല പെനാൽറ്റി ഗോളാക്കി മാറ്റിയിരുന്നു. പിയർ ലൂയിജി പെൻസോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോമ വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് ഡിബാല റോമയ്ക്ക് വിജയം സമ്മാനിച്ചത്.

നിലവിൽ സിരി എ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എഎസ് റോമ. 27 മത്സരങ്ങളിൽ നിന്നും 12 വിജയവും 7 സമനിലയും 8 തോൽവിയും അടക്കം 43 പോയിന്റാണ് റോമയുടെ കൈവശമുള്ളത്. 58 പോയിന്റുമായി ഇന്റർ മിലാൻ ഒന്നാം സ്ഥാനത്തും 57 പോയിന്റോടെ നാപോളി രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  7 days ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  7 days ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  7 days ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  7 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  7 days ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  7 days ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  7 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  7 days ago