HOME
DETAILS

ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് അറസ്റ്റില്‍

  
Avani
March 06 2025 | 12:03 PM

kozhikodelawcollagestudentissue-investigation

കോഴിക്കോട്:  ഗവ.ലോ കോളജ് വിദ്യാര്‍ഥിനി മൗസ മെഹിറിസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഫെബ്രുവരി 24നാണ് നിയമ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആണ്‍ സുഹൃത്ത് അല്‍ഫാന്റെ അറസ്റ്റ് ചേവായൂര്‍ പൊലിസ് രേഖപ്പെടുത്തിയത്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടിയിലായത്.

മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം രാത്രി ചായക്കടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ അല്‍ ഫാന്‍ മൗസയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നത്. 

അതേസമയം അല്‍ഫാനെതിരെ മഹാരാഷ്ട്രയില്‍ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  8 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  8 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  8 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  9 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  9 hours ago
No Image

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി

Kerala
  •  9 hours ago
No Image

12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്‌പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും

Saudi-arabia
  •  10 hours ago
No Image

മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago