ചെറുതായി ഒന്ന് പണിപാളി; സ്വന്തം രാജ്യത്ത് ബോംബ് വീണു, 15 പേർക്ക് പരിക്ക്
സോൾ: യുഎസ് സൈന്യവുമായി ചേർന്ന് ദക്ഷിണ കൊറിയ നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ, ദക്ഷിണ കൊറിയൻ KF-16 യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്ന പോച്ചിയോൺ നഗരത്തിലാണ് സംഭവം. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
വ്യോമസേനയുടെ വിശദീകരണം
ദക്ഷിണ കൊറിയൻ വ്യോമസേനയുടെ പ്രസ്താവന പ്രകാരം,KF-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച MK-82 ബോംബുകൾ ലക്ഷ്യസ്ഥാനത്തിന് പുറത്തേക്ക് പതിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയതായി അധികൃതർ അറിയിച്ചു.
അന്വേഷണത്തിന് കമ്മിറ്റിയൊരുങ്ങുന്നു
അപകടത്തിന് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തെറ്റായ കോർഡിനേറ്റ് കാരണമെന്ന് സൂചന
KF-16 വിമാനങ്ങളിലൊന്നിലെ പൈലറ്റ് തെറ്റായ കോർഡിനേറ്റ് നൽകിയതായി അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ KF-16 യുദ്ധവിമാനം സാധാരണ പ്രദേശത്ത് ബോംബുകൾ വർഷിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."