സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തിക: ഇന്റര്‍വ്യൂ ഒഴിവാക്കും
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ (കാറ്റഗറി നമ്പര്‍ 454-2016) ഇന്റര്‍വ്യൂ ഒഴിവാക്കി റാങ്ക് പട്ടിക പ്രസീദ്ധീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍, കാറ്റഗറി നമ്പര്‍ 246-17), ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍, കംപ്യൂട്ടര്‍ സയന്‍സ്, കാറ്റഗറി നമ്പര്‍ 341-17), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ഫിഷറീസ്, കാറ്റഗറി നമ്പര്‍ 87-2017), പൊലിസ് വകുപ്പില്‍ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലിസ് ബറ്റാലിയന്, രണ്ടാം എന്‍.സി.എ- മുസ്ലിം, എല്‍.സി.എ.ഐ (കാറ്റഗറി നമ്പര്‍ 453-17) എന്നീ തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും കായികക്ഷമതാ പരീക്ഷക്കുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ജൂനിയര്‍ റെക്കോര്‍ഡിസ്റ്റ്, മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡില്‍ ഇന്‍സ്ട്രക്ടര്‍, ഹോമിയോപ്പതി വകുപ്പില്‍ (പത്തനംതിട്ട ജില്ല) ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, വിവിധ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്, യു.പി.എസ്) എന്നിവയുടെ ഇന്റര്‍വ്യൂ നടത്താനും തീരുമാനിച്ചു.
പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), കോഴിക്കോട് ജില്ലയില്‍ സാമൂഹികനീതി വകുപ്പില്‍ മേട്രന് ഗ്രേഡ് ഒന്ന് എന്‍.സി.എ-ഒ.ബി.സി (കാറ്റഗറി നമ്പര്‍ 313-2017), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട് (പട്ടികജാതി, വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."