വ്യാജ ഉത്പന്ന വിതരണം: കമ്പനിക്ക് ഒരു ലക്ഷം റിയാല്‍ പിഴ
ജിദ്ദ: ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിതരണം ചെയത ട്രേഡിംഗ് കമ്പനിക്കെതിരേ ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി.
ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്ത വ്യാപാരിക്കെതിരെയാണ് ദമാം ക്രിമിനല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്.
ദമ്മാമിലെ ആലമുത്തൗഫീര്‍ ട്രേഡിംഗ് കമ്പനിക്കെതിരേയാണ് വ്യാജ റെഡിമെയ്ഡ് വസ്ത്രം വിതരണം ചെയ്തതിന് പിഴ ശിക്ഷ വിധിച്ചത്.
പിടിച്ചെടുത്ത വ്യാജ ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കമ്പനിയുടെ പേരും നിയമ ലംഘനവും ശിക്ഷയും സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഉടമയുടെ ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ദുരുപയോഗിച്ച് വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതായി വാണിജ്യ മന്ത്രാലയത്തന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് കണ്ടെത്തിയത്.
വില്‍പ്പനക്ക് വെച്ച ഷോ റൂമില്‍ നിന്ന് 800 വ്യാജ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തിരുന്നു.
കൂടുതല്‍ അന്വേഷണം നടത്തിയ പബഌക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണക്കു ശേഷമാണ് വ്യാജ വസ്ത്രം വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."