HOME
DETAILS
MAL
കീഴാറ്റൂരില്‍ അനുരഞ്ജനത്തിന് ശ്രമം: പി ജയരാജന് വയല്‍ക്കിളി സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു
backup
April 11 2018 | 05:04 AM
കണ്ണൂര്‍: കീഴാറ്റൂരിലെ ഭൂസമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ജി ജയരാജന് രംഗത്ത്. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകളില്‍ ജയരാജന് സന്ദര്‍ശനം നടത്തി. ലോങ് മാര്‍ച്ച് അടക്കമുള്ള സമരമുറകളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സന്ദര്‍ശനം. ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയും ആര്.എസ്.എസും വയല്‍ക്കിളി സമരത്തില്‍ മുതലെടുപ്പ് നടത്തുകയാണ്. അത്തരം സന്ദര്‍ഭം ഒഴിവാക്കണം ഇക്കാര്യങ്ങള്‍ മറ്റ് സമരക്കാരെയും ബോധ്യപ്പെടുത്തണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."