HOME
DETAILS

അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥന: നാലുപേര്‍ക്കും ഖബറുകളൊരുക്കിയത് അടുത്തടുത്ത്

  
backup
April 11 2018 | 06:04 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 


കൊണ്ടോട്ടി: ജീവിതത്തിന്റെ പച്ചപ്പ് തുടങ്ങും മുന്‍പേ മരണത്തിന് കീഴടങ്ങിയ തഉപ്പക്കും, ഉമ്മക്കും, രണ്ട് മക്കള്‍ക്കും ഖബറുകളൊരുക്കിയതും അടുത്തടുത്ത്. തേനി വെത്തിലക്കുണ്ടില്‍ അപകടത്തില്‍ മരിച്ച കളത്തില്‍തൊടി അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(35), മക്കളായ ലാമിയ(13), ബാസില്‍(12)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അഴിഞ്ഞിലം ജുമാമസ്ജിദില്‍ ഖബറടക്കിയത്. അപടത്തില്‍ പരുക്കേറ്റ റഷീദിന്റെ മകന്‍ ഫാഇസ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.സമീപത്തെ അഴിഞ്ഞിലം എ.എല്‍.പി സ്‌കൂള്‍ മൈതാനിയില്‍ നാലുപേരുടേയും മയ്യിത്ത് കിടത്തിയപ്പോള്‍ പലരും നിയന്ത്രണം വിട്ട് കരഞ്ഞു. കുടുംബങ്ങളേയും കൂട്ടുകാരേയും ആശ്വസിപ്പിക്കാനാവാതെ വന്നെത്തിയവര്‍ പകച്ചു നിന്നു. ജാതിമത ഭേദമന്യേ ഒഴുകിയെത്തിയവരാല്‍ സ്‌കൂള്‍ മൈതാവനും പള്ളിപരിസരവും നിറഞ്ഞിരുന്നു. നിസ്‌കാരത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
പിന്നീട് വീടിന് അടുത്ത് തന്നെയുള്ള അഴിഞ്ഞിലം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ നാലു പേരേയും മറവ് ചെയ്തു.
ചെന്നൈയില്‍ ആശിഖ് എന്റര്‍ പ്രൈസസ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ റഷീദ് കുടുംബ സമേതം കൊടൈക്കനാലില്‍നിന്ന് മടങ്ങവേയാണ് തേനി വെത്തിലക്കുണ്ടില്‍ കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലിടിച്ച് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫാഇസ്, സുഹൃത്തിന്റെ മകന്‍ ആദില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പി.കെ കുഞ്ഞിലിക്കുട്ടി എം.പി, ടി.വി ഇബ്രാഹീം എം.എല്‍.എ, പി.കെ.സി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ്, അഴിഞ്ഞിലം ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ കരീം ദാരിമി, മഹല്ല് പ്രസിഡന്റ് അശ്‌റഫ്, ടി.എം ഷമീര്‍, പി അഹമ്മദ്, കുഞ്ഞാമു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  5 days ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  5 days ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  5 days ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  5 days ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  5 days ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  5 days ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  5 days ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  5 days ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  5 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  5 days ago