ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഹാരിസണ്‍സ് മലയാളം
കൊച്ചി: ഭൂമി കേസില്‍ ഹൈക്കോടതിയുടെ അനുകൂല വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഹാരിസണ്‍സ് മലയാളം. ഹാരിസണ്‍സ് മലയാളത്തിനും പ്രതിസന്ധി നേരിടുന്ന പ്ലാന്റേഷന് മേഖലക്കും ഏറെ ആശ്വാസകരമാണ് വിധി. ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് തങ്ങളുടെ വാദം അംഗീകരിക്കുകയും സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
കേരള ഭൂ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സ് മലയാളം അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് കാണിച്ചാണ് സ്പെഷല്‍ ഓഫിസര്‍ നടപടികള്‍ തുടര്‍ന്നത്. എന്നാല്‍ കേരള ഭൂപരിഷ്കരണ നിയമം, കേരള ഭൂ സംരക്ഷണ നിയമം , ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്, ദി ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട് എന്നിവ തെറ്റായി വ്യാഖ്യാനിച്ചാണ് സ്പെഷല്‍ ഓഫിസര്‍ ഉത്തരവിറക്കിയതെന്നും ഇവ നിയമപരമായി നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."