വ്യവസായിയുടെ ആത്മഹത്യ: എസ്.എം.ഇ.ഒ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ പീഡനം മൂലം വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ചെറുകിട വ്യവസായികളുടെ സംഘടനയായ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ തീരുമാനിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് തൃശൂര്‍ സ്വദേശി ഇ.പി. സുരേഷ് ആത്മഹത്യ ചെയ്തത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന് കുറിപ്പ് എഴുതിവച്ചിരുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെതിരേ പോലും നടപടിയെടുക്കാനോ അന്വേഷണം നടത്തുവാനോ ബന്ധപ്പെട്ടവര്‍ തയാറായില്ല.
ആത്മഹത്യയെക്കുറിച്ച് നടക്കുന്ന പൊലിസ് അന്വേഷണം വഴിതിരിച്ചു വിടാന്‍ വ്യവസായ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് എസ്.എം.ഇ.ഒ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാലും ഇനിയൊരു വ്യവസായി ആത്മഹത്യ ചെയ്യാതിരിക്കാനുമാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ. സംസ്ഥാന സെക്രട്ടറി എം.ബി. അഫ്സല് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."