പിലാത്തറയില്‍ ജല അതോറിറ്റിയുടെ അനാസ്ഥ പതിവുകാഴ്ച
ഒറ്റപ്പാലം: പിലാത്തറയില്‍ പതിവുകാഴ്ച തുടരുന്നു. വരള്‍ച്ച രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും പാഴാവുകയാണ് കുടിവെള്ളം. പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. കേരള ജലഅതോറിറ്റിയുടെ അനാസ്ഥയാണ് പിലാത്തറയിലെ സ്ഥിരം കാഴ്ച. കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കുന്ന അമ്പലപ്പാറയിലേക്കുള്ള ജലഅതോറിറ്റിയുടെ പൈപ്പുകളിലാണ് നിരവധി ചോര്ച്ചകളുള്ളത്. റോഡരികില്‍ വെള്ളം കെട്ടി നില്‍ക്കുകയും, നിറഞ്ഞുകവിഞ്ഞു റോഡിലൂടെ ഒഴുകുകയുമാണ് പിലാത്തറ സെന്ററില്‍. ഒറ്റപ്പാലം മണ്ണാര്‍ക്കാട് റോഡില്‍ നിരവധി ഭാഗങ്ങളിലാണ് ജലഅതോറിറ്റിയുടെ വെള്ളം പാഴാകുന്നത്. ഉപഭോക്താവിന്റെ കണക്ഷനിലാണ് പൈപ്പ് പൊട്ടിയെതെങ്കില് ജല അതോറിറ്റി യുടെ ചിലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യല്‍ പതിവില്ല. പൊതുമരാമത്ത് വകുപ്പില്‍ നിന്നും റോഡ് കീറുന്നതിന്നുള്ള അനുമതി ലഭിക്കാത്തതു കാരണമാണ് കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്തതെന്ന് കരാറുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."